നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി മണ്ഡലത്തിലാണ് മോഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി മോദിയുടെ സത്യവാങ്മൂലത്തില്‍ 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും പറയുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തിലെ 11 ലക്ഷത്തില്‍ നിന്ന് 2022-23 ല്‍ 23.5 ലക്ഷമായി പ്രധാനമന്ത്രി മോദിയുടെ നികുതി വിധേയ വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രധാനമന്ത്രി മോദിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ 73,304 രൂപയും എസ്ബിഐയുടെ വാരാണസി ശാഖയില്‍ 7,000 രൂപയും നിക്ഷേപം ഉണ്ട്. പ്രധാനമന്ത്രിക്ക് എസ്ബിഐയില്‍ 2,85,60,338 രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഉണ്ട്.
2,67,750 രൂപ വിലയുള്ള നാല് സ്വര്‍ണ്ണ മോതിരങ്ങളും പ്രധാനമന്ത്രിയുടെ കൈവശമുണ്ട്. 2014ല്‍ ആണ് പ്രധാനമന്ത്രി മോദി വാരാണസിയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ആദ്യമായി മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ജൂണ്‍ ഒന്നിന് വോട്ടെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും മോദി ജനവിധി തേടുന്നു.
ചൊവ്വാഴ്ച വാരാണസി ജില്ലാ കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ബി.ജെ.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി, ലാല്‍ചന്ദ് കുശ്വാഹ, ബൈജ്നാഥ് പട്ടേല്‍, സഞ്ജയ് സോങ്കര്‍ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























