പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ വീരപുര ലെയ്നിലാണ് സംഭവം. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് യുവതി ഉറങ്ങിക്കിടക്കുമ്പോള്‍ ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തുകയായിരുന്നു. അപകട വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടി അഞ്ജലി അംബിഗേര ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രതിയായ വിശ്വ എന്ന ഗിരീഷ് ഒളിവിലാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.'വീര്‍പുര ഓനി വില്ലേജിന് സമീപമുള്ള അഞ്ജലി എന്ന പെണ്‍കുട്ടിയുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഒരു അക്രമി അവളെ അവരുടെ വീടിനുള്ളില്‍ എത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് സംഘം രൂപീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha
























