ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി നടി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാണ് കങ്കണ റണാവത്ത്. 28.7 കോടി ജംഗമ സ്വത്തും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെയാണ് ഇത്. 37 കാരിയായ നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണയ്ക്ക് കൈയില്‍ രണ്ട് ലക്ഷം രൂപയും ബാങ്കില്‍ ഏകദേശം 1.35 കോടിയും നിക്ഷേപമുണ്ട്.
മുംബൈ, പഞ്ചാബ്, മണാലി എന്നിവിടങ്ങളിലും കങ്കണയ്ക്ക് സ്വത്തുക്കള്‍ ഉണ്ട്. കൂടാതെ ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് കാറുകളും 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് മേബാക്ക് കാറും കങ്കണയ്ക്ക് സ്വന്തമായുണ്ട്. ഏകദേശം 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണവും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോഗ്രാം വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന 14 കാരറ്റ് ഡയമണ്ട് ആഭരണങ്ങളും ബോളിവുഡ് നടിയുടെ കൈവശമുണ്ട്.
മൊത്തം 7.3 കോടി രൂപ വരുന്ന 50 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) പോളിസികളും കങ്കണയ്ക്ക് ഉണ്ട്. ചണ്ഡീഗഡിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്ന് 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയെന്നാണ് കങ്കണ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. മതവികാരം വ്രണപ്പെടുത്തിയതിന് മൂന്ന് ഉള്‍പ്പെടെ ആകെ എട്ട് ക്രിമിനല്‍ കേസുകളാണ് കങ്കണയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് രേഖയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























