ഭര്‍ത്താവിനൊപ്പം നവരാത്രി ആഘോഷിക്കുന്നതിനായി പോകുന്നതിനിടയിൽ വിറയൽ വന്നതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.... പ്രേതബാധയുണ്ടെന്ന് ആരോപിച്ച് മന്ത്രവാദിയുടെയും ബന്ധുക്കളുടെയും ക്രൂരത! 25കാരിയെ വിറക് കൊള്ളിക്കൊണ്ടും ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങലക്കൊണ്ടും ക്രൂരമായി അടിച്ചുകൊന്നു! മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളും അറസ്റ്റിൽ...
ദിനംപ്രതി മന്ത്രവാദിനികളും കള്ളസന്യാസിനികളും അറസ്റ്റിലാകുണ്ണ വാർത്തകൾ പുറത്ത് വരുന്നുണ്ടെങ്കിലും ആളുകൾ വീണ്ടും ഇവരുടെ വലയിൽ അകപ്പെടുന്നത് സുപരിചമാകുകയാണ്. ഗുജറാത്തിലെ ദ്വാരകയില്‍ 25കാരിയെ തല്ലിക്കൊലപ്പെടുത്തിയ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ നാട്ടുകാർ ഉൾപ്പെടെ ഒന്നടങ്കം നടുങ്ങുകയാണ്.. പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് മന്ത്രവാദിയും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയത്.
മിഥാപൂര്‍ താലൂക്കിലെ ആരംഭദ ഗ്രാമത്തില്‍ താമസിക്കുന്ന റമീല സോളങ്കി എന്ന യുവതിയാണ് മരിച്ചത്. ബുധനാഴ്ച ഭര്‍ത്താവിനൊപ്പം നവരാത്രി ആഘോഷിക്കുന്നതിനായി ഓഖമാധി ഗ്രാമത്തിലേക്ക് പോയിരുന്നു. അതിനിടെ റമീലയ്ക്ക് പെട്ടെന്ന് വിറയല്‍ വന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രവാദി യുവതിയില്‍ ബാധകയറിയതാണെന്നും ദേവി കോപിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു. ബാധ ഒഴിപ്പിക്കന്‍ അവളെ അടിക്കാന്‍ ബന്ധുക്കളോട് മന്ത്രവാദി പറഞ്ഞു.
ഇല്ലെങ്കില്‍ അവള് എല്ലാവരെയും കൊല്ലുമെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് വിറക് കൊള്ളിക്കൊണ്ടും ചുട്ടുപഴുപ്പിച്ച ഇരുമ്പു ചങ്ങലക്കൊണ്ടും യുവതിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മന്ത്രവാദിയും യുവതിയുടെ ബന്ധുക്കളുമാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha