Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

15 MAY 2024 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ശക്തിയിലും തന്ത്രത്തിലും കൗശലമുള്ളവര്‍ എന്ന് കരുതുന്ന ഇസ്രായേല്‍ സൈന്യത്തിന് ചെറിയ പ്രദേശത്ത് മാത്രമുള്ള, എണ്ണത്തില്‍ വളരെ കുറഞ്ഞ സംഘമായ ഹമാസിനെ പരാജയപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഏഴ് മാസം പിന്നിട്ടിട്ടും ചോദ്യമായി തന്നെ നിലനിൽക്കുകയാണ്. ഇസ്രായേല്‍ സൈന്യം വീണ്ടും വടക്കന്‍ ഗാസയില്‍ ആക്രമണത്തിന് തയ്യാറാകുന്നു എന്നാണ് പുതിയ വിവരം. ഹമാസിനെ പൂര്‍ണമായി തുരത്തിയെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ട സ്ഥലമാണ് വടക്കന്‍ ഗാസ. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. യുദ്ധം ആരംഭിച്ച ഒക്ടോബറില്‍ നശീകരണ ബോംബുകള്‍ ഉപയോഗിച്ച മേഖല കൂടിയാണിത്.

ഈ മേഖലയില്‍ ഹമാസ് വീണ്ടും സംഘടിക്കുന്നു എന്ന വിവരമാണ് ഇസ്രായേല്‍ സൈന്യം തിരിച്ചെത്താന്‍ കാരണം. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാന്‍ ഇസ്രായേല്‍ സൈന്യത്തിന് സാധിക്കില്ല എന്ന പ്രചാരണത്തിന് ഇതിടയാക്കിയിട്ടുണ്ട്. ഇസ്രായേലിന് സമ്പൂര്‍ണ വിജയം നേടാനാകുമോ എന്ന് സംശയമാണെന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി കര്‍ട്ട് കാംബല്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്.

വടക്കന്‍ ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടുണ്ട്. ഇവര്‍ ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ ഗാസയിലെ റഫയിലാണ് തമ്പടിച്ചിട്ടുള്ളത്. റഫയില്‍ ഹമാസ് നേതാക്കളുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു. ഇവിടെ ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രായേല്‍. മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പലസ്തീന്‍കാരോട് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു.

 

 

2007 മുതല്‍ ഹമാസ് ഭരിക്കുന്ന പ്രദേശമാണ് 20 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന ഗാസ. അന്ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയായിരുന്നു. ഇതോടെയാണ് ഇസ്രായേല്‍ ഗാസക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതും ഗാസ ഒറ്റപ്പെട്ടതും. ഹമാസ് നേതാവ് യഹിയ സിന്‍വാറിനെ പിടികൂടുക, ഹമാസിനെ ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ നീങ്ങുന്നത്. ഏഴ് മാസം പിന്നിട്ടിട്ടും രണ്ടും സാധിച്ചിട്ടില്ല.

 

 

ഗാസയില്‍ എന്താണ് ഇസ്രായേല്‍ ചെയ്യാന്‍ പോകുന്നത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ഇസ്രായേല്‍ ഭരണകൂടത്തിനില്ല. 35000ത്തിലധികം പലസ്തീന്‍കാര്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടു. എങ്കിലും ഹമാസിന് വലിയ പിന്തുണ പലസ്തീന്‍കാര്‍ നല്‍കുന്നതാണ് ഇസ്രായേലിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇസ്രായേല്‍ വിജയം കാണുമോ എന്ന കാര്യത്തില്‍ മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ മൈക്കല്‍ മില്‍സ്റ്റൈന്‍ സംശയം പ്രകടിപ്പിച്ചു.

നെതന്യാഹു സര്‍ക്കാര്‍ കൃത്യമായ പദ്ധതിയില്ലാതെയാണ് ആക്രമണം നടത്തുന്നത് എന്ന ആക്ഷേപമുണ്ട്. മാത്രമല്ല, ഹമാസ് തടവിലാക്കിയവരുടെ ബന്ധുക്കള്‍ ഇസ്രായേലില്‍ പ്രതിഷേധം തുടരുകയുമാണ്. ഇസ്രായേലിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും പ്രതിഷേധം നടക്കുന്നുണ്ട്. റഫയില്‍ ആക്രമണം നടത്തരുത് എന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇസ്രായേല്‍ നീക്കത്തെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ട്.

 

 

റഫയിലെ സൈനിക നീക്കം സമാധാന ചര്‍ച്ചകളെ ബാധിച്ചുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി പ്രതികരിച്ചു. ഖത്തറും ഈജിപ്തും മുന്നോട്ടുവച്ച ഉപാധികള്‍ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായേല്‍ ആക്രമണം തുടരുന്നത് മധ്യസ്ഥരെ മടുപ്പിക്കുന്നുണ്ട്. ഹമാസിനെ ഒഴിവാക്കി ഗാസയിലെ മറ്റു സിവില്‍ സൊസൈറ്റി വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ഭരണം കൈമാറാന്‍ ഇസ്രായേല്‍ ആലോചിച്ചിരുന്നു. ഹമാസിന് ശക്തമായ സ്വാധീനമുള്ളതിനാല്‍ ഈ പദ്ധതി വിജയിക്കില്ലെന്ന് മില്‍സ്റ്റൈന്‍ പറയുന്നു.

 

 

14000 ഹമാസ് പോരാളികളെ കൊലപ്പെടുത്തി എന്നാണ് നെതന്യാഹു പറയുന്നത്. ഇക്കാര്യം ഹമാസ് നിഷേധിക്കുന്നു. ഇസ്രായേല്‍ സൈന്യത്തിന് കടുത്ത പ്രഹരമേല്‍പ്പിക്കുന്നുണ്ട് എന്നാണ് ഹമാസിന്റെ വാദം. യുദ്ധം നീണ്ടുപോകുന്നത് പശ്ചിമേഷ്യയിലെ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ അവതാളത്തിലാക്കും. അതുകൊണ്ടുതന്നെ വേഗത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. എന്നാല്‍ യുദ്ധമെന്ന് തീരുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (41 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (52 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends