കുതിരാന്‍ തുരങ്കത്തില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങി... രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയാകുന്ന വരെ നിയന്ത്രണം തുടരും... തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്

കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന് തുറന്നുകൊടുത്ത തൃശൂര്‍ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടും.
റോഡിന്റെ മധ്യഭാഗത്ത് ബാരിക്കേഡ് വച്ച് വേര്‍തിരിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ കൊമ്പഴ മമ്മദ്പടി മുതല്‍ വഴുക്കുംപാറ മെക്കാട്ടില്‍ ഗാര്‍ഡന്‍സ് വരെ 3.2 കിലോമീറ്റര്‍ ദൂരമാണ് നിയന്ത്രണം.
രണ്ടാം തുരങ്കത്തിന്റെ പണി പുരോഗമിക്കുന്നതിനാല്‍ കുതിരാനിലെ നിലവിലെ റോഡ് പൊളിക്കുന്നതിനാണ് പുതിയ നിയന്ത്രണം. രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയാകുന്ന വരെ നിയന്ത്രണം തുടരും. തുരങ്കത്തിനുള്ളില്‍ അപകടമുണ്ടായാല്‍ കണ്‍ട്രോള്‍ റൂമിലുള്ള പൊലീസിന്റെ സഹായം തേടണമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം.
തുരങ്കത്തിന്റെ ഇരുവശത്തും ആംബുലന്‍സും റിക്കവറി വാനും 24 മണിക്കൂറും സജ്ജമാണ്. മുഴുവന്‍ സമയവും പൊലീസ് സേവനം ഉണ്ടാകും.
വാഹനങ്ങളുടെ വേഗം ക്രമീകരിക്കാന്‍ ഇടയ്ക്കിടെ ഹംബുകള്‍, കൂടുല്‍ ലൈറ്റുകള്‍എന്നിവയും സജ്ജമാക്കി. തുരങ്കത്തിനുള്ളില്‍ വാഹനം കേടായാല്‍ ഉടന്‍ നീക്കം ചെയ്യാന്‍ സംവിധാനം ഒരുക്കി.
https://www.facebook.com/Malayalivartha