Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്

അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന ചൈനീസ് നിര്‍മമിത ഡ്രോണ്‍, വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന, കറുത്ത നിറമുള്ള ഡ്രോണ്‍ വെടിവച്ചിട്ടത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 300 മീറ്ററും അതിര്‍ത്തി വേലിയില്‍ നിന്ന് 150 മീറ്ററും അകലെ വച്ച്, 23 കിലോഗ്രാം ഭാരവും ഏകദേശം 10 കിലോ വഹിക്കാനും കഴിയും

18 DECEMBER 2021 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌, കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം...ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...

ഇന്ത്യ-ചൈന ബന്ധം മോശം നിലയിൽ കടന്നുപോകുന്ന സാഹചര്യമാണ് നിലവിൽ. ഇതിനിടയിൽ പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ വട്ടമിട്ട് പറന്ന ചൈ​നീ​സ് നി​ര്‍​മി​ത ഡ്രോ​ണ്‍ വെടിവെച്ചിട്ടിരിക്കുകയാണ് അതിർത്തി സുരക്ഷാ സേന. ഫി​റോ​സ്പു​ര്‍ സെ​ക്ട​റി​ലെ വാ​ന്‍ അ​തി​ര്‍​ത്തി​യി​ലാണ് ചൈ​നീ​സ് നി​ര്‍​മി​ത ഡ്രോ​ണ്‍ ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെടിവെച്ചിട്ടത് . അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് 300 മീ​റ്റ​റും അ​തി​ര്‍​ത്തി വേ​ലി​യി​ല്‍ നി​ന്ന് 150 മീ​റ്റ​റും അ​ക​ലെ വ​ച്ചാ​ണ് ക​റു​ത്ത നി​റ​മു​ള്ള ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ട​ത്.

അതേസമയം നാ​ല് പ​വ​ര്‍ ബാ​റ്റ​റി​ക​ളു​ള്ള ഈ ​ഡ്രോ​ണി​ന് ഏ​ക​ദേ​ശം 23 കി​ലോ​ഗ്രാം ഭാ​ര​വും ഏ​ക​ദേ​ശം 10 കി​ലോ വ​ഹി​ക്കാ​നും ക​ഴി​യുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഈ ചൈനീസ് നി​ര്‍​മി​ത ഡ്രോ​ണിൽ നിന്ന് മറ്റ് വസ്ത്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

 

പരീക്ഷാർത്ഥം ഇത് അതിർത്തിയിലേക്ക് അയച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. ഈ സംഭവം ​ഗൗരമായി തന്നെയാണ് സുരക്ഷാ സേന കണക്കിലെടുത്തിരിക്കുന്നത്. എന്തായാലും ഇതിന്റെ ഭാ​ഗമായി സംഭവസ്ഥലത്ത് ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ പാകിസ്ഥാനിൽ നിന്നും അയച്ച ഡ്രോണുകൾ അതിർത്തി ​രക്ഷാ സേന വെടിവച്ചിട്ടിരുന്നു.

ശത്രുക്കളായ ചൈനയേയും പാകിസ്ഥാനേയും തുരത്താൻ സർവസന്നാഹങ്ങളുമായി ഇന്ത്യ തയ്യാറായി കഴിഞ്ഞു. ചൈനയെയും പാകിസ്ഥാനെയും നേരിടാൻ ഗംഗാ എക്‌സ്‌പ്രസ്‌വേയും യുദ്ധവിമാനങ്ങളിറക്കാൻ എയർസ്ട്രിപ്പും ഒരുങ്ങി കഴിഞ്ഞു.

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗാ എക്‌സ്‌പ്രസ്‌വേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്.ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനും പറന്നുയരുന്നതിനും സഹായിക്കുന്ന 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പാണ് എക്‌സ്‌പ്രസ്‌വേയുടെ പ്രധാന സവിശേഷത.മീററ്റിലെ ബീജൗലി ഗ്രാമത്തിന് സമീപം മുതൽ പ്രയാഗ്‌രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെയാണ് അതിവേഗ പാതയുടെ നീളം.

 

എക്‌സ്‌പ്രസ്‌വേയ്ക്കൊപ്പം ഒരു വ്യാവസായിക ഇടനാഴിയുടെ നി‌ർമാണവും ആലോചനയിലുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. 594 കി.മീറ്റർ നീളുന്ന ആറുവരി അതിവേഗ പാത മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിച്ച് മീററ്റ്, ഹാപൂർ, ബുലന്ദ്‌ഷഹർ, അംരോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹ‌ർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലൂടെ കടന്നുപോകും.

 

നിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറ് കിഴക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന ഉത്തർപ്രദേശിലെ ഏറ്റവും നീളം കൂടിയ എക്‌സ്‌പ്രസ്‌വേയായി ഗംഗാ എക്‌സ്‌പ്രസ്‌വേ മാറുമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

2021 നവംബറിൽ പ്രവർത്തനമാരംഭിച്ച 340 കി.മീറ്റർ നീളമുള്ള പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിലും ഐ എ എഫ് വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗിനായി മൂന്നര കിലോമീറ്റർ നീളത്തിൽ എയർസ്ട്രിപ്പ് നിർമിച്ചിട്ടുണ്ട്. ലക്നൗ- ആഗ്ര അതിവേഗ പാതയിലും എയർസ്ട്രിപ്പ് നിർമിച്ചിട്ടുണ്ട്. ഐ എ എഫിന്റെ മിറാഷ് 2000, സുഖോയ് 30 ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങൾ ലക്നൗ- ആഗ്ര എക്‌സ്‌പ്രസ്‌വേയിൽ ഇറങ്ങിയിരുന്നു.

രാജ്യത്തുടനീളമുള്ള ഇരുപത് ഹൈവേകളിൽ ഭാവിയിൽ എയർസ്ട്രിപ്പുകൾ നിർമിക്കുമെന്ന് കേന്ദ്ര റോ‌ഡ് ഗതാഗത- ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായി യുദ്ധമുണ്ടായാൽ എക്‌സ്പ്രസ്‌വേകളിലെ എയർസ്ട്രിപ്പുകൾ സഹായകമാകും.

ഇന്ത്യ-ചൈന ബന്ധം മോശം നിലയിലാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നേരത്തെ തന്നെ വെളിപ്പെടുത്തിരുന്നു. ബെയ്ജിങ് നിരന്തരം ഉടമ്പടികൾ ലംഘിച്ചു. ഇതേക്കുറിച്ച് അവർക്ക് ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത് ചൈനീസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിംഗപ്പൂരിൽ 'പുതുലോകക്രമം' സംബന്ധിച്ച് നടന്ന സാമ്പത്തിക ഫോറത്തിനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ചൈനയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്ഥാപിക്കാൻ അനിവാര്യമാണെന്ന് ഇന്ത്യ ചൈനയോട് പറഞ്ഞിട്ടുണ്ട്. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇത് പ്രധാനമാണ്.

 

ഇന്ത്യയുടെ നിലപാടിൽ ചൈനക്ക് ഒരു സംശയവുമുണ്ടാകില്ല. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ പലതവണ കണ്ടിരുന്നു. ഞാൻ വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവർക്ക് കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ അത് മനസ്സിലായിരിക്കും. ചൈന അമേരിക്കക്ക് ബദൽ ആവുകയാണ് എന്ന വാദത്തിൽ കഴമ്പില്ലെന്നും ജയ്ശങ്കർ അഭിപ്രായപ്പെടുകയുണ്ടായി.എന്തായാലും ഏത് രീതിയിലുള്ള ആക്രമണവും പ്രതിരോധിക്കാൻ ഇന്ത്യ സർവ്വ ശക്തമാണെന്ന കാര്യത്തിൽ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (13 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (35 minutes ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (1 hour ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (5 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (5 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (6 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (6 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (6 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (6 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (6 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (6 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (6 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (7 hours ago)

Malayali Vartha Recommends