വിര്‍ച്വല്‍ ഹിയറിങ്ങില്‍ കേസ് വിളിക്കുന്നത് കാത്തിരിക്കുന്ന ജഡ്ജിക്കും ജീവനക്കാർക്കും കാണേണ്ടിവന്നത് ഞെട്ടിക്കുന്ന കാഴ്ച്ച....ഹിയറിങ്ങിനിടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട ഹൈകോടതി അഭിഭാഷകന് കിട്ടിയത് മുട്ടൻ പണി....ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട മദ്രാസ് ഹൈകോടതി അഭിഭാഷകനെ ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. അഭിഭാഷകനെതിരെ കേസെടുത്ത് റിപ്പോര്‍ട്ട് നല്കാന് സി.ബി-സി.ഐ.ഡിക്ക് ഹൈകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഹിയറിങ്ങിനിടെ അഭിഭാഷകന് ഒരു സ്ത്രീയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് കോടതി സ്വമേധയാ നടപടിയെടുത്തത്.
ആര്.ഡി. സന്താന കൃഷ്ണന് എന്ന അഭിഭാഷകനെയാണ് സസ്പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വിര്‍ച്വല്‍ ഹിയറിങ്ങില്‍ തന്റെ കേസ് വിളിക്കുന്നത് കാത്തിരിക്കുന്നതിനിടെ അഭിഭാഷകന് കൂടെയുള്ള സ്ത്രീയുമായി അടുത്തിടപഴകുകയായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാനും സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചത്. അഭിഭാഷകനെ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് തമിഴ്നാട്-പുതുച്ചേരി ബാര്‍ കൗണ്‍സിലും രംഗത്തെത്തി.
നടപടികള്‍ക്കിടെ ഇത്തരം അശ്ലീലങ്ങള്‍ അരങ്ങേറുമ്ബോള്‍ നിശ്ശബ്ദം കണ്ടുനില്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വിഡിയോ പ്രചരിക്കുന്നത് തടയണമെന്നും കോടതി പൊലീസിന് നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha