ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു... ഇരുപതിലധികം ആളുകള്‍ ആശുപത്രിയില്‍
ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു. ഇരുപതിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
സൂറത്തിലെ സച്ചിന് ജി.ഐ.ഡി.സി വ്യവസായ മേഖലയിലാണ് അപകടമുണ്ടായത്. രാസ വാതക ടാങ്കറില്‍ ചോര്‍ച്ചയുണ്ടായെന്നാണ് പ്രാഥമിക വിവരം. വിശ്വപ്രേം ഡൈയിങ് ആന്റ് പ്രിന്റിങ് മില്ലിലാണ് വാതക ചോര്‍ച്ചയുണ്ടായത്. ഇവിടത്തെ ജീവനക്കാരാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha