പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി.
അന്വേഷണ നടപടികള്‍ തിങ്കളാഴ്ചവരെ മരവിപ്പിക്കാനാണ് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവായത്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ചണ്ഡിഗഢ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കോടതി നിര്‍ദേശം നല്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ ജനറലുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha