ഗംഗാസാഗര്‍ മേളക്ക് ഇന്ന് തുടക്കമാകും... പശ്ചിമബംഗാളിലെ ഗംഗാസാഗര്‍ ദ്വീപില്‍ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മേള നടക്കുക, ജനുവരി 16 വരെയാണ് പരിപാടി
ഗംഗാസാഗര്‍ മേളക്ക് ഇന്ന് തുടക്കമാകും. കോവിഡ് ഭീഷണി നിലനില്‍ക്കെ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഗംഗാസാഗര്‍ മേളക്ക് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളിലെ ഗംഗാസാഗര്‍ ദ്വീപില്‍ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മേള നടക്കുക.
ജനുവരി 16 വരെയാണ് പരിപാടി. നേരത്തെ ആഘോഷം നടത്താന്‍ കൊല്‍ക്കത്ത ഹൈകോടതി പശ്ചിമബംഗാള്‍ സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷം നടത്താനായിരുന്നു അനുമതി.
കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നടത്തുന്ന മേളയില്‍ കൊല്‍ക്കത്ത ഹൈകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രദേശത്തെ എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിന് നല്‍കിയിട്ടുണ്ടെന്നും ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണവിധേയമാണെന്നുമായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്.
ഈ വര്‍ഷം മേളക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം അഞ്ച് ലക്ഷം കവിയില്ലെന്നാണ് ബംഗാള്‍ സര്‍ക്കാറിന്റെ പ്രതീക്ഷ. മേളയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രതിപക്ഷ നേതാവ്, ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവരുള്‍പ്പെടുന്ന സമിതിക്ക് രൂപം നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha