അല്ല പിന്നേ ! ബിജെപി എംഎല്‍എയെ പൊതുവേദിയില്‍ കയറി തല്ലി കര്ഷകന്; വടി കുത്തി വേദിയിലെത്തി എംഎല്‍എയെ തല്ലിയത് കര്‍ഷക നേതാവ്; വിഡിയോ പങ്കുവച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ബിജെപി എംഎല്‍എയെ പൊതുവേദിയില്‍ കയറി തല്ലി കര്ഷകന്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉന്നാവോ സദാര്‍ എംഎല്‍എ പങ്കജ് ഗുപ്തയ്ക്കാണ് പൊതുവേദിയില്‍ തല്ലു കിട്ടിയതെന്ന് വിഡിയോ പങ്കുവച്ച് പ്രതിപക്ഷ പാര്ട്ടിക്കാര് ആരോപിച്ചു.
ജനക്കൂട്ടത്തെ നോക്കി വേദിയിലിരിക്കുന്ന എംഎല്‍എയെ വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികനായ ഒരാള്‍ കൈവീശി തല്ലുന്നതാണ് വിഡിയോയില്‍ കാണാനാവുക.
ഇയാള്‍ ഒരു കര്‍ഷക നേതാവാണെന്ന് വിഡിയോ ട്വീറ്റ് ചെയ്ത് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കി. യോഗി സര്‍ക്കാരിന്റെ നിലപാടുകളോടുള്ള ജനത്തിന്റെ പ്രതികരണമാണിതെന്ന് പറഞ്ഞാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നോക്കി വേദിയിലിരിക്കുകയായിരുന്നു എംഎല്‍എ. ഈ സമയം വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികന് കൈവീശി തല്ലുകയായിരുന്നു. അടിയും കൊണ്ട് ഇരിക്കാന്‍ മാത്രമേ എംഎല്‍എയ്ക്ക് ആയുള്ളൂ.
അതേസമയം തെരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയും കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായിരുന്നു. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ലൈ ഓവറില്‍ കുടുങ്ങി.
പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ വന്‍ വീഴ്ചയാണെന്ന് ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. പഞ്ചാബ് സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാന്‍ മനഃപൂര്‍വം ശ്രമിച്ചുവെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ ആരോപിച്ചു. ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാന നിമിഷം യാത്ര റോഡ് മാര്‍ഗമാക്കിയതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചു.
"
https://www.facebook.com/Malayalivartha