ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മന്‍ കി ബാത് നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത് നിര്‍ത്തി വക്കണമെന്ന് കോണ്‍ഗ്രസ്. ബിഹാറില്‍ ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു ആവശ്യവുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ബിഹാറില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ നയങ്ങളും പരിപാടികളും സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മന്‍ കി ബാത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേ സമയം പരിപാടി നിര്‍ത്തി വക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ മന്‍ കി ബാത് പിരാപാടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. പരിപാടിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവര്‍ മോദിയുടെ മന്‍ കി ബാത് പരിപാടിക്കെതിരെ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























