ഇന്ത്യയില്‍ നിന്ന് റോഡുമാര്‍ഗ്ഗം ശ്രീലങ്കയിലെത്താം

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും തമ്മില്‍ ഇന്ത്യയെയും ശ്രീലങ്കയെയും റോഡ് മാര്‍ഗം ബന്ധിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തി. ഏകദേശം 33,000 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയില്‍ കടല്‍പ്പാലവും വെള്ളത്തിന് അടിയില്‍കൂടിയുള്ള ടണലും ഉള്‍പ്പെടുന്നു.
തമിഴ്‌നാട്ടിലെ ധനുഷ്‌കോടിമുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍വരെ 22 കിലോമീറ്റര്‍ നീളുന്ന റോഡിന്റെ നിര്‍മ്മാണത്തിന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി)സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബിബിഐഎന്‍ മോട്ടര്‍ വാഹന കരാറെന്നറിയപ്പെടുന്ന ധാരണയിലൂടെ റോഡ് മാര്‍ഗം രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി ഭൂട്ടാന്‍, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിനും എഡിബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























