സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ നിയമ മന്ത്രി സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. വിധിപറയുന്നതുവരെ ഭാരതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഭാരതിക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സോം നാഥ് ഭാരതിയുടെ ഭാര്യ ലിപിക കഴിഞ്ഞ ജൂണിലാണ് ഡല്‍ഹി വനിതാ കമ്മീഷനു പരാതി നല്‍കിയത്. ഗര്‍ഭിണിയായിരുന്ന കാലത്ത് വളര്‍ത്തു നായ ഡോണിനെ അഴിച്ചു വിട്ട് ആക്രമിക്കാന്‍ മുതിര്‍ന്നുവെന്നും ലിപികയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























