Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക് വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം: പ്രാര്‍ത്ഥനയിലിരുന്ന അനേകം സൈന്യരെ വധിച്ചു

19 SEPTEMBER 2015 08:15 AM IST
മലയാളി വാര്‍ത്ത.

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറിനു സമീപം ബാദബേര്‍ വ്യോമതാവളത്തില്‍ പാക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികരും ഭീകരരും ഉള്‍പ്പെടെ 43 പേര്‍ മരിച്ചു. ക്യാപ്റ്റനടക്കം 23 വ്യോമസേനാ ഉദ്യോഗസ്ഥരും മൂന്ന് കരസേനാ ഭടന്മാരും ജോലിയിലുണ്ടായിരുന്ന മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 10 സൈനികര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട പ്രത്യാക്രമണത്തില്‍ സൈന്യം 14 ഭീകരരെ വധിച്ചു.
തെഹ്രികെ താലിബാന്‍ പാകിസ്താന്‍(ടി.ടി.പി.) ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലകളിലെ ഭീകരരുടെ താവളങ്ങള്‍ ബോംബിട്ടുതകര്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന വ്യോമസേനയോടുള്ള പ്രതികാരമാണ് ആക്രമണമെന്ന് ടി.ടി.പി. പറഞ്ഞു. 1960ല്‍ സ്ഥാപിച്ച വ്യോമതാവളം ഇപ്പോള്‍ സൈനിക ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വാസസ്ഥലമായാണ് ഉപയോഗിച്ചുവരുന്നത്. വെള്ളിയാഴ്ച രാവിലെ വ്യോമസേനാ കേന്ദ്രത്തിലെ മുസ്ലിം ആരാധനാലയത്തില്‍ പ്രാര്‍ഥന നടത്തുകയായിരുന്നവര്‍ക്കു നേരേ രണ്ടു ദിശയില്‍ നിന്നായിരുന്നു ആക്രമണം.
സേനാ യൂണിഫോമിലെത്തിയ അക്രമികള്‍ എല്ലാവരും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റ് ധരിച്ചിരുന്നു. എ.കെ. 47 തോക്കുകളും മോര്‍ട്ടാറുകളും ഇവരുടെ പക്കലുണ്ടായിരുന്നു. അക്രമികളിലാരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. ആക്രമണം തുടങ്ങിയശേഷം മൂന്നു മണിക്കൂര്‍ വരെ ഇവിടെനിന്ന് വെടിയൊച്ചകളും സ്‌ഫോടനശബ്ദങ്ങളും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പെഷവാറിലെ സ്‌കൂളിലുണ്ടായ ആക്രമണത്തിനുശേഷം പാകിസ്താനിലുണ്ടാകുന്ന വലിയ ഭീകരാക്രമണമാണിത്. അന്ന് 150 കുട്ടികളാണ് കൊല്ലപ്പെട്ടത്. സൈന്യത്തോടുള്ള പ്രതികാരമായിരുന്നു ആ ആക്രമണവും. 2009നുശേഷം സേനാകേന്ദ്രത്തിനുനേരെ നടക്കുന്ന വലിയ ആക്രമണമാണ് വെള്ളിയാഴ്ചത്തേത്. അന്ന് റാവല്‍പിണ്ടിയിലെ സേനാ ആസ്ഥാനത്ത് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 22 പേരാണ് മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (13 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (28 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (40 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (57 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends