വിവാദമായ ഷീന ബോറ വധക്കേസ് അന്വേഷണം സിബിഐക്ക് കൈമാറി

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷീന ബോറ വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും വ്യക്തമാക്കി. ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖര്‍ജി, വളര്‍ത്തച്ഛന്‍ സഞ്ജീവ് ഖന്ന, അവരുടെ െ്രെഡവര്‍ എന്നിവര്‍ ചേര്‍ന്ന് 2012 ഏപ്രിലില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
2012 ഫെബ്രുവരി മുതലാണ് ഷീനയെ കാണാതായത്. ഇത്രയും കാലം ഷീന യുഎസില്‍ പഠിക്കുകയാണെന്നാണ് ഇന്ദ്രാണി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ െ്രെഡവര്‍ ശ്യാംവര്‍ റായിയെ ചോദ്യം ചെയ്യുന്നതിനിടയിലാണു ഷീന ബോറ കൊലക്കേസിന്റെ വിവരം പൊലീസിന് ലഭിച്ചത്. ഇന്ദ്രാണിയുടെ നിര്‍ദേശ പ്രകാരം താനാണു കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ സമ്മതിച്ചു. റായ്ഗഡിലെ വനത്തില്‍ മൃതദേഹം തള്ളിയതായും പറഞ്ഞു. ഇയാള്‍ പറഞ്ഞ സ്ഥലത്തുനിന്നു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യം ഷീന തന്റെ സഹോദരിയെന്നായിരുന്നു ഇന്ദ്രാണിയുടെ വാദം. എന്നാല്‍ ഇന്ദ്രാണിയുടെ ആദ്യ ഭര്‍ത്താവിലെ മകനും ഷീനയുടെ സഹോദരനുമായ മിഖൈല്‍ ബോറയാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഇന്ദ്രാണി ഇക്കാര്യം സമ്മതിച്ചു. മകള്‍ ഷീന ബോറയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്നു പത്തുദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ദ്രാണി മുഖര്‍ജി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
റായ്ഗഡിലെ വനപ്രദേശത്തു കണ്ടെത്തിയ അസ്ഥികൂടം കൊല്ലപ്പെട്ട ഷീന ബോറയുടേതാണെന്നു ഡിഎന്‍എ പരിശോധനയിലും തെളിഞ്ഞു. അസ്ഥികൂടത്തില്‍നിന്നു ശേഖരിച്ച ഡിഎന്‍എ സാംപിളുകള്‍ അമ്മയും കേസിലെ മുഖ്യപ്രതിയുമായ ഇന്ദ്രാണിയുടേതുമായി പൊരുത്തപ്പെടുന്നതാണെന്നാണു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























