Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ചു, നിയന്ത്രണംവിട്ട ബസിടിച്ച് രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

19 SEPTEMBER 2015 11:26 AM IST
മലയാളി വാര്‍ത്ത.

ഉത്തര ഡല്‍ഹിയിലെ ചാന്ദിനി ചൗക്ക് വെള്ളിയാഴ്ച ദാരുണസംഭവരത്തിന് സാക്ഷിയായി. ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ഇതിനിടെ നിയന്ത്രണംവിട്ട ബസ് അമിത വേഗതയില്‍ പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. പഴയ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ അംബേദ്കര്‍ നഗര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു ക്ല്സ്റ്റര്‍ ബസാണ് അപകടത്തില്‍പെട്ടത്.ഡ്രൈവര്‍ വജീദ് അലിയാണ് മരിച്ചത്. ചെങ്കോട്ടയ്ക്കു സമീപം വച്ച് ഹൃദയാഘാതം വന്നതോടെ വജീദ് സ്റ്റീയറിംഗിലേക്ക് കുഴഞ്ഞുവീണു. ഇതിനിടെ ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ന്നിരുന്നതോടെ ബസ് അമിത വേഗതയില്‍ കുതിച്ച് റോഡിലുണ്ടായിരുന്ന ഒരു ടെംപോയും ഓട്ടോറിക്ഷയും ഇടിച്ചുതെറിപ്പിച്ചു.

ടെമ്പോയില്‍ ചരക്ക് കയറ്റിക്കൊണ്ടിരുന്ന ചുമട്ടുതൊഴിലാളി കേശവ് പ്രസാദ് (48) ആണ് മരിച്ചവരില്‍ ഒരാള്‍. ഓട്ടോയ്ക്കും ബസിനും ഇടയില്‍പെട്ട് ഒരു തെരുവു കച്ചവടക്കാരനും മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ബസ് അപകടത്തില്‍പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ ഡ്രൈവറെ ആക്രമിക്കുന്നതിനായി ബസിനുള്ളിലേക്ക് കയറി. എന്നാല്‍ അബോധാവസ്ഥയില്‍ കിടന്ന ഡ്രൈവറെയാണ് കാണാന്‍ കഴിഞ്ഞത്. ഇയാളെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതിനകം മരണം നടന്നിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

െ്രെഡവര്‍ മരിച്ചുവെങ്കിലും അപകടത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിവച്ചു (സെക്ഷന്‍ 304എ), അമിതവേഗതയില്‍ വാഹനം ഓടിച്ചു (സെക്ഷന്‍ 279) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഉത്തര ഡല്‍ഹി ഡിസിപി മധൂര്‍ വര്‍മ്മ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (13 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (28 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (40 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (57 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends