Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാനിലുള്ള മാതാപിതാക്കളുമായി സംസാരിക്കണമെന്ന് പിടിയിലായ ഭീകരന്‍ മുഹമ്മദ് നവേദ്

19 SEPTEMBER 2015 12:43 PM IST
മലയാളി വാര്‍ത്ത.

ജമ്മു കാശ്മീരിലെ ഉധംപൂരില്‍ നിന്നും പിടിയിലായ ഭീകരന്‍ മുഹമ്മദ് നവേദ് പാക്കിസ്ഥാനിലുള്ള തന്റെ മാതാപിതാക്കളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പ്രത്യേക കോടതിക്കു മുന്‍പാകെയാണ് നവേദ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതോടെ നവേദ് പാക്ക് സ്വദേശി തന്നെയാണെന്ന ഇന്ത്യയുടെ വാദത്തിന് കൂടുതല്‍ ബലമേകി.

ജഡ്ജ് സാഹിബ് അവരെക്കുറിച്ചുള്ള ഓര്‍മകള്‍ തുടര്‍ച്ചയായി എന്റെ മനസ്സില്‍ വരുന്നു. കഴിഞ്ഞ കുറെ കാലമായി ഞാനവരോട് സംസാരിച്ചിട്ട്. ഫോണിലൂടെ അവരോട് സംസാരിക്കാന്‍ താങ്കള്‍ എന്നെ സഹായിക്കണം. ഞാനവരുടെ നമ്പര്‍ മുന്‍പു തന്നെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് നല്‍കിയിട്ടുണ്ടെന്നും നവേദ് കോടതിക്കു മുന്‍പാകെ അറിയിച്ചു. തനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും നവേദ് പറഞ്ഞു.
നവേദ് നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ നമ്പര്‍ ഇപ്പോള്‍ നിലവിലില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. ഇതുകേട്ടയുടന്‍ തന്റെ കൈയ്യില്‍ സുഹൃത്തുക്കളുടെ നമ്പറുകളുണ്ടെന്നും ആ നമ്പറിലേക്ക് വിളിക്കാനും നവേദ് ആവശ്യപ്പെട്ടു. തന്റെ കൈയ്യിലുണ്ടായിരുന്ന ഏതാനും നമ്പറുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഹമ്മദ് നവീദിനെയും ഇയാള്‍ക്ക് സഹായം ചെയ്ത ഷൗക്കത്ത്, കുര്‍ഷീദ് എന്നിവരെ പ്രത്യേക കോടതിക്കു മുന്‍പാകെ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ നവേദിനെ നാട്ടുകാരാണ് ജീവനോടെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈയില്‍ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബിനു ശേഷം ജീവനോടെ ഇന്ത്യയുടെ പിടിയിലാകുന്ന ആദ്യ പാക്ക് ഭീകരനാണ് നവേദ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (12 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (27 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (39 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (56 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends