Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിമാചല്‍ പ്രദേശില്‍ തുരങ്കം തകര്‍ന്ന് വീണ് മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ട് 140 മണിക്കൂര്‍ പിന്നിടുന്നു

19 SEPTEMBER 2015 04:07 PM IST
മലയാളി വാര്‍ത്ത.

ഹിമാചല്‍ പ്രദേശിലെ പനൗള്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് വീണ് മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ട് 140 മണിക്കൂര്‍ പിന്നിടുന്നു

ഒരു പൈപ്പിലൂടെ അവര്‍ ഇരിക്കുന്ന കുഴിയിലേക്കിറക്കിയ സിസിടിവി ക്യാമറയിലൂടെ ഇവര്‍ പുറം ലോകത്തോടു സംസാരിച്ചു. തങ്ങള്‍ അടുത്ത ഏഴ് എട്ട് ദിവസം കൂടി ഇവിടെ പിടിച്ചുനില്‍ക്കുമെന്നും രക്ഷപ്പെടുത്തൂ എന്നും സിസിടിവിയിലൂടെ ദൗത്യസേനയെ ഇവര്‍ അറിയിച്ചു.

ഈ പൈപ്പിലൂടെ ഓക്‌സിജനും അത്യാവശ്യമുളള ഭക്ഷണസാധനങ്ങളുമൊക്കെ എത്തിക്കുന്നുണ്ട്. ഹിമാചല്‍ സ്വദേശികളായ മണി രാം,സതീഷ് കുമാര്‍,ഹൃദയ് റാം എന്നിവരാണ് അപകടത്തില്‍ പെട്ട് കുടുങ്ങി കിടക്കുന്നത്. കിരത്പൂറിനും മനാലിക്കുമിടയില്‍ ദേശീയ പാത നാലുവരി പാതയാക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് അപകടം നടന്നത്.

നാലുവരി പാതക്ക് വേണ്ടി നിര്‍മ്മിച്ച ടണലാണ് തകര്‍ന്നു വീണത്. തുരങ്കം തകര്‍ന്ന് മണ്ണിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികളാണ് ഉള്ളില്‍ കുടുങ്ങിയത്. തുരങ്കത്തിന് 1.3 കിലോ മീറ്റര്‍ നീളമാണ് ഉള്ളത്.

പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തൊഴിലാളികള്‍ ഏകദേശം 30 മീറ്റര്‍ ഉള്ളിലാണ് കുടുങ്ങി കിടക്കുന്നതെന്ന് പോലീസ് അറിയിച്ചു. മണ്ണിടിച്ചില്‍ ഉണ്ടാവുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്.

തൊഴിലാളികളുടെ കുടുംബങ്ങള്‍ നല്ലവാര്‍ത്ത പ്രതീക്ഷിച്ച് സംഭവസ്ഥലത്തിന് സമീപം നിര്‍മ്മിച്ച ടെന്റില്‍ കഴിയുകയാണ്.
നാലുദിവസം കൊണ്ട് രക്ഷാസേന ഒരു പാത നിര്‍മ്മിച്ച് ഇവര്‍ക്ക് തൊട്ടരികിലെത്തിയിരുന്നു. എന്നാല്‍ പാറക്കെട്ട് ഇവരുടെ മുന്നോട്ടുള്ള പോക്ക് തടഞ്ഞു. മണ്ണിടിച്ചില്‍ പ്രതീക്ഷിച്ച് പാറപൊട്ടിക്കുന്നത് ഒഴിവാക്കി. മറ്റൊരു പാത നിര്‍മ്മിക്കുകയാണ്.

ജെയ്പൂരില്‍ എണ്ണഖനനം ചെയ്യുന്ന ഉപകരണങ്ങളുള്‍പ്പടെ ഇവരെ രക്ഷിക്കാനെത്തിച്ചിട്ടുണ്ട്. 28 മീറ്ററോളം തുരങ്കമുണ്ടാക്കിയെന്നും മറ്റൊരു 20 മീറ്റര്‍ കുഴിക്കണമെന്നും അടുത്ത 24 മണിക്കൂര്‍ കൂടി ഇവര്‍ക്കരികിലെത്താനാവുമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (12 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (27 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (39 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (56 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

Malayali Vartha Recommends