പതിനാലായിരം കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാന്‍ എയര്‍ ഇന്ത്യ തയാറെടുക്കുന്നു

ലോകത്ത് ഏറ്റവുമധികം ദൂരം നിര്‍ത്താതെ പറക്കാന്‍ എയര്‍ ഇന്ത്യ തയാറെടുക്കുന്നു. ഇന്ത്യയിലെയും യുഎസിലെയും ഐടി ഹോട്ട്‌സ്‌പോട്ടുകളായ ബെംഗളൂരുവിനെയും സാന്‍ഫ്രാന്‍സിസ്‌കോയെയും ബന്ധിപ്പിച്ച്പതിനാലായിരത്തോളം കിലോമീറ്ററുകള്‍ നിര്‍ത്താതെ പറക്കാനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്. ഈയാഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സിലിക്കണ്‍ വാലി സന്ദര്‍ശിക്കുമ്പോള്‍ വിമാന സര്‍വീസിന്റെ പ്രഖ്യാപനം ഉണ്ടാകും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസുകളില്ല.
ഡല്‍ഹിയില്‍ നിന്നോ ബെംഗളൂരുവില്‍ നിന്നോ ആയിരിക്കും വിമാനം പുറപ്പെടുന്നത്. മിക്കവാറും ബെംഗളൂരുവായിരിക്കും തിരഞ്ഞെടുക്കുക. നിര്‍ത്താതെ പറക്കുന്നതിനാല്‍ 17-18 മണിക്കൂറുകള്‍ എടുക്കും യാത്രയ്ക്ക്. പുതിയ ചെയര്‍മാനായ അശ്വനി ലോഹനിയുടെ നേതൃത്വത്തിലാണ് എയര്‍ ഇന്ത്യയ്ക്ക് ഏറ്റവും അഭിമാനകരമായ ഈ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാന്റസ് ആണ് നിലവില്‍ യുഎസിലെ ഡാല്ലസ് ഫോര്‍ട്ടും ഓസ്‌ട്രേലിയയിലെ സിഡ്‌നിയും ബന്ധിപ്പിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നിര്‍ത്താതെയുള്ള വിമാനയാത്ര നടത്തുന്നത്. 13,730 കിലോമീറ്ററാണ് ദൂരം. ഇറാഖ്, സിറിയ തുടങ്ങി പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഒഴിവാക്കി യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ദുബായിയെയും പനാമ സിറ്റിയെയും ബന്ധിപ്പിച്ച് അടുത്ത വര്‍ഷം സര്‍വീസ് നടത്താനൊരുങ്ങുകയാണ്. ഈ വ്യോമപാതയ്ക്ക് 13,760 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാവും. ലണ്ടനില്‍ നിന്ന് ഓക്‌ലന്‍ഡിലേക്കുള്ള 18,200 കിലോമീറ്റര്‍ ദൂരം പറക്കുന്ന എയര്‍ ന്യൂസിലാന്‍ഡ് വിമാനമാണ് ഏറ്റവും ദൂരത്തില്‍ സര്‍വീസ് നടത്തുന്നതെങ്കിലും ഈ സര്‍വീസിന് ലോസാഞ്ചല്‍സില്‍ ഒരു സ്‌റ്റോപ്പ് ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























