കല്‍ക്കരി കേസ്: മന്‍മോഹനെ കോടതിയിലേക്കു വിളിപ്പിക്കണമെന്നു മുന്‍ കല്‍ക്കരി സഹമന്ത്രി

കല്‍ക്കരി അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കോടതിയില്‍ വിളിച്ച് വരുത്തണമെന്നു മുന്‍ കല്‍ക്കരി വകുപ്പു സഹമന്ത്രി പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരി വകുപ്പു സഹമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന ദസാരി നാരായണ്‍ റാവുവാണ് ഈ ആവശ്യം കേസ് പരിഗണിക്കുന്ന സിബിഐ പ്രത്യേക കോടതി മുന്‍പാകെ ഉന്നയിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോടയും സമാനമായ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു.
ജിന്‍ഡാല്‍ ഗ്രൂപ്പിനു കല്‍ക്കരി പാടം അനുവദിക്കുന്ന ഫയല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പലതവണ കണ്ടതാണെന്നും നാരായണ്‍ റാവു കോടതിയെ അറിയിച്ചു. ഈ സമയം കല്‍ക്കരി വകുപ്പു കൈകാര്യം ചെയ്തിരുന്നത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗാണ്. ജിന്‍ഡാല്‍ ഗ്രൂപ്പിനു വേണ്ടി കേസില്‍ ഹാജരായ അഭിഭാഷകന്‍ മന്‍മോഹന്‍ സിംഗിനെ കോടതിയിലേക്കു വിളിക്കുന്ന കാര്യത്തില്‍ അതിക്ക് അഭിപ്രായങ്ങള്‍ ഒന്നുമില്ലെന്നാണു പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























