ബീഹാര്‍: ശിവസേന 150 സീറ്റില്‍

എന്‍ഡിഎയെ പിന്തുണച്ചിരുന്ന ശിവസേന 150 സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കും. ബിജെപി സ്ഥാനാര്‍ഥികളുടെ മൂന്നാം ലിസ്റ്റ് പുറത്തുവിട്ടു. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുംഎന്‍ഡിഎയില്‍ പ്രതിസന്ധി സൃഷ്ടിച്ചാണ് തനിച്ചു മത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനം. ബിഹാറിലെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നു ശിവസേനാ നേതാവ് സഞ്ജയ്‌റാവ ത്ത് പറഞ്ഞു. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായല്ല, സ്വതന്ത്രമായി മത്സരിക്കാനാണു പാര്‍ട്ടി തീരുമാനം. മൂന്നാമത്തെ ലിസ്റ്റില്‍ 11 സ്ഥാനാര്‍ഥികളുടെ പേരാണു ബിജെപിപുറത്തുവിട്ടത്.
ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ തീരുമാനപ്രകാരമാണു സ്ഥാനാര്‍ഥിപട്ടിക തയാറാക്കിയത്. 16നു പ്രഖ്യാപിച്ച ആദ്യ ലിസ്റ്റില്‍ 43 പേരുകളും രണ്ടാംഘട്ടമായി 99 പേരുകളും പുറത്തുവിട്ടു. അഞ്ചു സിറ്റിംഗ് എംഎല്‍എമാര്‍ക്കു ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. എന്‍ഡിഎ സഖ്യകക്ഷികളായ എല്‍ജെപി, ആര്‍എല്‍എസ്പി, എച്ച്എഎം എന്നീ പാര്‍ട്ടികള്‍ യഥാക്രമം 40, 23, 20 സീറ്റുകളില്‍ മത്സരിക്കും. ഇടതു പാര്‍ട്ടികളായ സിപിഐ, സിപിഐഎംഎല്‍, സിപിഎം, എസ്‌യുസിഐ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്കും സംയുക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്ന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























