Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ എന്‍ക്രിപ്ഷന്‍ നയത്തില്‍ നിന്ന് വാട്‌സാപ്പ് പോലുള്ള ആപ്ലിക്കേഷനുകളെ ഒഴിവാക്കി

22 SEPTEMBER 2015 09:46 AM IST
മലയാളി വാര്‍ത്ത.

വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്നു പുതിയ ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരടുരേഖയില്‍ നിന്ന് സോഷ്യല്‍മീഡിയയെ കേന്ദ്രം ഒഴിവാക്കി. വ്യക്തികളുടെ ഇ-മെയില്‍, വാട്‌സാപ് തുടങ്ങി എല്ലാം തന്നെ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു കരടുരേഖ. ഇതില്‍ കടുത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കി. വലിയ രീതിയില്‍ എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍, വെബ് ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ (വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവ) തുടങ്ങിയവയെ ഒഴിവാക്കിയതായി അറിയിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ്, പേയ്‌മെന്റ് ഗേറ്റ്വേകള്‍ എന്നിവയിലുപയോഗിക്കുന്ന എസ്എസ്എല്‍ / ടിഎല്‍എസ് എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍, ഇ-കൊമേഴ്‌സ്, പാസ്‌വേര്‍ഡ് ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എസ്എസ്എല്‍ / ടിഎല്‍എസ് എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ എന്നിവയെയും ഒഴിവാക്കിയതായി വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്.

സ്വകാര്യ ബിസിനസ് സെര്‍വറില്‍ ശേഖരിക്കുന്ന വിവരവും പരിശോധിക്കാം. മാത്രമല്ല സന്ദേശങ്ങള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും ആവശ്യംവന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറാന്‍ തയാറായിരിക്കണമെന്നും പുതിയ നയം നിഷ്‌കര്‍ഷിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിലെയും വിവരസാങ്കേതിക വകുപ്പിലെയും വിദഗ്ധരടങ്ങിയ സമിതിയാണ് കരടുനയം തയാറാക്കിയത്. ഒക്ടോബര്‍ 16 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ സമയമുണ്ട്. നാഷണല്‍ എന്‍ക്രിപ്ഷന്‍ പോളിസിയുടെ പ്രസക്തമായ ഭാഗങ്ങള്‍ ഇവയാണ്.

എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാവരും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സിയില്‍ റജിസ്റ്റര്‍ ചെയ്യണം. രാജ്യത്തിനുള്ളില്‍ ഏതൊക്കെ എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ ആകാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാം. പക്ഷേ അതിന് മുന്‍കൂര്‍ അനുമതി വേണം. പല രാജ്യങ്ങളും കയറ്റുമതി അനുവദിച്ചിട്ടില്ല. എല്ലാ വ്യക്തികളും സര്‍ക്കാര്‍, സ്വകാര്യ, ബിസിനസ് സ്ഥാപനങ്ങളും എന്‍ക്രിപ്റ്റ് വിവരങ്ങള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കണം. ഇവ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ കൈമാറണം. വ്യക്തികളുടെ ഇ-മെയില്‍, വാട്‌സാപ് തുടങ്ങി സ്വകാര്യ ബിസിനസ് സെര്‍വര്‍ വരെ സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും.

അന്യരാജ്യങ്ങളിലേക്ക് എന്‍ക്രിപ്റ്റ് ഡേറ്റ അയക്കുന്നവര്‍ അത് രാജ്യത്തിനുള്ളില്‍ ഏതു സമയത്തും പരിശോധനയ്ക്ക് നല്‍കാന്‍ തയാറായിരിക്കണം. ഒരു വിദഗ്ധ ഉപദേശക സമിതിയായിരിക്കും ഈ മേഖലയിലെ സാങ്കേതിക മാറ്റങ്ങള്‍ വിലയിരുത്തുക. വിവര സാങ്കേതിക വകുപ്പ് ഒക്ടോബര്‍ 16 വരെ പൊതുജനങ്ങളില്‍ നിന്ന് ഈ നയത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. ഇവ അയക്കേണ്ട ഇ-മെയില്‍ വിലാസം: എകൃഷ്ണന്‍@ഡിഇഐറ്റിവൈ.ജിഒവി.ഐഎന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (15 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (35 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (50 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends