Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേലില്‍ നിന്ന് ഡ്രോണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍

22 SEPTEMBER 2015 11:45 AM IST
മലയാളി വാര്‍ത്ത.

ഇസ്രയേലില്‍ നിന്ന് ഡ്രോണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാകിസ്ഥാനും ചൈനയും വ്യോമാക്രമണത്തിന് ഡ്രോണ്‍ സജ്ജമാക്കിയിട്ടുള്ള സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. നിലവില്‍ പാകിസ്ഥാന്‍, ഭീകരരെ നേരിടാന്‍ ഡ്രോണ്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്.

ബി.എസ്.എഫിന് പാക് മേഖലയില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ മതിയായ പ്രതിരോധ സംവിധാനമില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്ന് വര്‍ഷം മുമ്പു തന്നെ ഇസ്രയേലില്‍ നിന്ന് യുദ്ധാവശ്യത്തിനുള്ള ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ആലോചനകളുണ്ടായിരുന്നെങ്കിലും തീരുമാനം വേഗത്തിലാക്കാന്‍ വ്യോമസേന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ ഇതിനകം തന്നെ ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയിട്ടുണ്ട്. 2620 കോടിക്കാണ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ ഹെറോണ്‍ ഡ്രോണ്‍ വാങ്ങുന്നത്.

പാകിസ്ഥാനിലെ അമേരിക്കന്‍ വ്യോമസേനയും അല്‍ ക്വഇദയുടേയും താലിബാന്റെയും താവളങ്ങള്‍ക്ക് നേരെ വ്യാപകമായി ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്. പാക് വ്യോമസേനയ്ക്ക് വലിയ തോതില്‍ സാങ്കേതിക വിദ്യ ചൈന കൈമാറുന്നുണ്ട്. അതേ സമയം ചൈനീസ് വ്യോമസേനയുടെ ഡ്രോണ്‍ വിമാനങ്ങള്‍ ഇസ്രയേലിന്റേതിനെ അപേക്ഷിച്ച് നിലവാരം കുറഞ്ഞതാണെന്നാണ് സൈനിക വൃത്തങ്ങളുടെ വിലയിരുത്തല്‍. സ്വന്തമായി ഡ്രോണുകള്‍ വികസിപ്പിക്കാനുള്ള ശ്രമവും ഇന്ത്യ നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (15 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (35 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (50 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends