മോഡിയുടെ യുഎസ് സന്ദര്‍ശനം: 2.5 ബില്യണ്‍ ഡോളറിന്റെ കരാറിനു കേന്ദ്രം അനുമതി നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി 2.5 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിനു കേന്ദ്രം അനുമതി നല്‍കി. പ്രധാനമായും യുഎസില്‍ നിന്നു 22 അപ്പാച്ചേ അറ്റാക്ക് ഹെലികോപ്റ്ററും 15 ചിനോക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററും വാങ്ങാനാണു ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി എന്ന സിസിഎസ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസിലെ ഏറ്റവും വലിയ വിമാന നിര്‍മാതാക്കളായ ബോയിംഗ് കമ്പനിയാണു രണ്ടു ഹെലികോപ്റ്ററുകളും നിര്‍മിക്കുന്നത്. 2013-ല്‍ത്തന്നെ അനുമതി ലഭിച്ച പദ്ധതിയായിരുന്നു യുഎസുമായുള്ള കരാര്‍. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടും കരാറില്‍ അവസാനം നല്‍കേണ്ട പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണു കരാര്‍ നീളാന്‍ കാരണം. അപ്പാച്ചി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി രണ്ടു കരാറുകളിലാണു സര്‍ക്കാര്‍ ഏര്‍പ്പെടുക. ആദ്യത്തെ കരാര്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുന്ന ബോയിംഗ് കമ്പിനിയുമായാണ്. രണ്ടാമത്തെ കരാര്‍ യുഎസ് സര്‍ക്കാരുമായാണ്. യുഎസ് സര്‍ക്കാരാണു കോപ്റ്ററില്‍ ഉപയോഗിക്കേണ്ട തോക്കുകളും റഡാറുകളും മറ്റ് യുദ്ധ സാമഗ്രികളും നല്‍കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























