Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ ജോലി ചെയ്യുന്നതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന് ഛത്തിസ്ഗഡിലെ പാഠപുസ്തകം

23 SEPTEMBER 2015 11:38 AM IST
മലയാളി വാര്‍ത്ത.

ഛത്തിസ്ഗഡിലെ പത്താം ക്ലാസ് പാഠപുസ്തകം മറ്റൊരു വിവാദത്തിന് വഴിയൊരുക്കുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചും വര്‍ധിച്ച രീതിയില്‍ സംസാരിക്കുന്ന ഇക്കാലത്ത് ഛത്തിസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ തങ്ങളുടെ പാഠപുസ്തകത്തില്‍ അച്ചടിച്ചു വച്ചിരിക്കുന്നത് സ്ത്രീകള്‍ ജോലിചെയ്യാന്‍ തുടങ്ങിയതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്നാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടാന്‍ കാരണം സ്ത്രീകള്‍ എല്ലാ മേഖലകളിലും ജോലി ചെയ്യുന്നതിനാലാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ജഷ്പൂര്‍ ജില്ലയിലെ ഒരു അധ്യാപിക ഇക്കാര്യത്തില്‍ സംസ്ഥാന വനിതാ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടിയെടുക്കാമെന്ന് കമ്മിഷന്‍ പരാതിക്കാരിക്ക് ഉറപ്പുനല്‍കി.

കഴിഞ്ഞവര്‍ഷം പശ്ചിമബംഗാളില്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വിപ്ലവകാരികളായ സ്വാതന്ത്രസമരസേനാനികളെ തീവ്രവാദികളെന്നു രേഖപ്പെടുത്തിയത് വിവാദമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായ ഖുദിറാം ബോസ്, ജതീന്ദ്രനാഥ് മുഖര്‍ജി, പ്രഫുല്ല ചാകി എന്നിവരെയാണ് എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ തീവ്രവാദികളായി വിശേഷിപ്പിച്ചത്.

2013-ല്‍ അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്താതെ മഹാരാഷ്ട്രയിലെ പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്ര പാഠപുസ്തകം ഇറക്കിയിരുന്നു. തെറ്റു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ പിന്‍വലിച്ചു. 2012-ലെ ഒരു സിബിഎസ്ഇ സ്‌കൂള്‍ പുസ്തകത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ കള്ളം പറയുകയും കബളിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ ചെയ്യുകയും ചെയ്യുമെന്ന് അച്ചടിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (43 seconds ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 minute ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (7 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends