Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹീറോയ്ക്ക് പ്രായമില്ല; മുങ്ങിത്തുടങ്ങിയ ബോട്ടിലെ 15 വിദ്യാര്‍ത്ഥികളുമായി 60കാരന്‍ ഗംഗാനദി നീന്തിക്കയറി

23 SEPTEMBER 2015 06:31 PM IST
മലയാളി വാര്‍ത്ത.

ഹീറോയാകാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 60കാരന്‍. ഒരു കറുത്ത ദിനം സമ്മാനിച്ചേക്കാവുന്ന വന്‍ ദുരന്തത്തില്‍നിന്ന് സംസ്ഥാനത്തെ കഴിഞ്ഞ ദിവസം സംരക്ഷിച്ചത് റാംജിത് യാദവ് എന്ന വൃദ്ധനായരുന്നു. ഗംഗാ നദിയില്‍ മുങ്ങിത്താഴാനൊരുങ്ങിയ ബോട്ടില്‍നിന്നും റാംജിത് യാദവ് കൈപിടിച്ചു കയറ്റിയത് 15 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ. മിര്‍സാപൂര്‍ സ്വദേശിയായ റാംജിത്തിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കിക്കഴിഞ്ഞു.
റാംജിത്ത് ധീരത തെളിയിച്ച സംഭവത്തില്‍ പോലീസ് നല്‍കുന്ന വിവരണം ഇങ്ങനെ. ചൊവ്വാഴ്ച പതിവുപോലെ പാല്‍ വില്‍പ്പനയ്ക്കായി ഗംഗാ നദിയിലൂടെ വള്ളത്തില്‍ യാത്ര ചെയ്യവെയാണ് കുട്ടികള്‍ സഞ്ചരിക്കുന്ന ബോട്ട് റാംജിത്ത് ശ്രദ്ധിച്ചത്. റാംപൂരിലെ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി പോകുന്ന ബോട്ടായിരുന്നു ഇത്. ഇതിനിടയില്‍ ബോട്ടിന്റെ നിയന്ത്രണം തെറ്റുകയും ബോട്ടില്‍ വെള്ളം കയറാനും ആരംഭിച്ചു. കുട്ടികള്‍ അകാരണമായി ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് അപകടത്തെക്കുറിച്ചുള്ള സൂചന റാംജിത്തിന് ലഭിച്ചത്.
റാംജിത്ത് താന്‍ സഞ്ചരിച്ചിരുന്ന വള്ളം ഉടന്‍ ബോട്ടിനടുത്തേയ്ക്ക് വിട്ടു. തന്റെ വള്ളത്തില്‍ മുഴുവന്‍ കുട്ടികളെയും കയറ്റാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഉടന്‍ വെള്ളത്തിലേക്ക് എടുത്തുചാടി. തുടര്‍ന്ന് കുട്ടികളില്‍ ഒരാളെ തോളിലേറ്റുകയും മറ്റുള്ളവരോട് പരസ്പരം അള്ളിപ്പിടിച്ചശേഷം തന്റെ ചുമലില്‍ പിടിച്ചുകിടക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് റാംജിത്ത് കുട്ടികളുമായി കരയിലേക്ക് നീന്തുകയാണ് ചെയ്തത്. ഇതിനിടയില്‍ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരില്‍ ചിലരും സഹായത്തിനെത്തി. കുട്ടികളുമായി റാംജിത്തിന്റെ കരയിലേക്ക് നീന്തിയതിനെ അവിസ്മരണീയമെന്നാണ് കണ്ടുനിന്ന നാട്ടുകാര്‍ വിശേഷിപ്പിച്ചത്. 60ാം വയസില്‍ ഇത്തരമൊരു സാഹസം ചെയ്യാന്‍ റാംജിത്ത് കാണിച്ച ധൈര്യം അപാരമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവും പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (14 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (34 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (49 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends