Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി അന്തരിച്ചു

24 SEPTEMBER 2015 08:35 AM IST
മലയാളി വാര്‍ത്ത.

വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി (85) അന്തരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ ചിന്മയ ആശ്രമത്തില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുകൂടിയാണ് ദയാനന്ദ സരസ്വതി. 
തമിഴ്‌നാട്ടിലെ കുംഭകോണത്തിലുള്ള മഞ്ചക്കുടി എന്ന അഗ്രഹാരത്തില്‍ ഗോപാലയ്യര്‍, വാലാംബാള്‍ ദന്പതിമാരുടെ മകനായി 1930 ആഗസ്ത് 15നാണ് ജനനം. നടരാജന്‍ എന്നായിരുന്നു ആദ്യപേര്. 1962ല്‍ ചിന്മയാനന്ദ സ്വാമിയില്‍നിന്ന് സന്ന്യാസം സ്വീകരിച്ചു. പിന്നീട് ചിന്മയാനന്ദ സ്വാമിയുടെ സെക്രട്ടറിയും \'തപോവന്‍ പ്രസാദ്\' എന്ന പേരിലറിയപ്പെടുന്ന മാസികയുടെ ആദ്യകാല എഡിറ്ററായും പ്രവര്‍ത്തിച്ചു. ബ്രഹ്മസൂത്രം, ന്യായശാസ്ത്രം, പാണിനീയ വ്യാകരണം എന്നീ വിഷയങ്ങളില്‍ അഗാധ പണ്ഡിതനാണ്. 1965ന് ശേഷം ചിന്മയാനന്ദ സ്വാമിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോള്‍ \'ചിന്മയ സാന്ദീപനിയുടെ\' ആചാര്യസ്ഥാനം ഏറ്റെടുത്തു. പിന്നീട് അമേരിക്കയിലെ സൈലോസ് ബര്‍ഗിലും തുടര്‍ന്ന് ഋഷികേശിലും ആനക്കട്ടിയിലും വേദാന്തപഠനത്തിനുള്ള ആര്‍ഷവിദ്യാഗുരുകുലങ്ങളും അദ്ദേഹം സ്ഥാപിച്ചു. കഴിഞ്ഞ 11ന് ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി,ആശ്രമത്തിലെത്തി ദയാനന്ദ സരസ്വതിയെ കണ്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (16 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (36 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (51 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends