Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാഹുബലി ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളെ പിന്തള്ളി കോര്‍ട്ട് ഓസ്‌കാറിന്

24 SEPTEMBER 2015 02:24 PM IST
മലയാളി വാര്‍ത്ത.

മികച്ച ചിത്രത്തിനുള്ള ഇക്കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മറാത്തി ചിത്രം \'കോര്‍ട്ട്\' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയാവും. പുതുമുഖ സംവിധായകന്‍ ചൈതന്യ തംഹാനെയുടെ നിരൂപണ പ്രശംസ നേടിയ ചിത്രമായ \'കോര്‍ട്ട്\', ബാഹുബലി ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളെ പിന്തള്ളിയാണ് ഓസ്‌കാര്‍ ഓട്ടത്തില്‍ ഇടം പിടിച്ചത്. മികച്ച സാങ്കേതികതയും സര്‍ഗാത്മകതയും ഒത്തുചേര്‍ന്ന് സമകാലിക ഇന്ത്യയെ തുറന്നു കാട്ടുകയാണ് ഈ സിനിമയെന്ന് \'കോര്‍ട്ട്\' തിരഞ്ഞെടുത്ത ഫിലിം ഫെഡറേഷന്‍ ജൂറി ചെയര്‍മാന്‍ അമോല്‍ പലേക്കര്‍ അറിയിച്ചു.

30-ഓളം സിനിമകളില്‍ നിന്നാണ് ജൂറിയുടെ തിരഞ്ഞെടുപ്പ്. ഒരു നാടോടി ഗായകന്റെ വിചാരണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പരിശോധനാ വിധേയമാക്കുകയാണ് സംവിധായകന്‍. മുംബൈയിലെ ഒരു കീഴ്‌ക്കോടതിയായിരുന്നു കഥാ പരിസരം. പുതുമുഖങ്ങളായിരുന്നു ചിത്രത്തിലേറെയും. ആദ്യമായി 2014 സെപ്തംബര്‍ നാലിന് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അവാര്‍ഡും നേടിയിരുന്നു. 2015 ഏപ്രില്‍ 17-നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.

ബാഹുബലിയാവും ഓസ്‌ക്കാറിലേക്കെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 17 അംഗ ജൂറിയില്‍ നിന്ന് രണ്ടുപേര്‍ രാജി വെച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സാങ്കേതിക കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ചെയര്‍മാന്റെ മറുപടി. കോര്‍ട്ട് ഐകകണ്‌ഠേനയുള്ള തീരുമാനമാണെന്നും പലേക്കര്‍ വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (16 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (36 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (51 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends