Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മക്ക ദുരന്തം: 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്, കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളിലുള്ളവരെയാണ് കാണാതായിരിക്കുന്നത്

25 SEPTEMBER 2015 12:27 PM IST
മലയാളി വാര്‍ത്ത.

ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായിരിക്കുന്നത്. കൊല്ലത്തു നിന്നുള്ള കുടുംബത്തെക്കുറിച്ച് അപകടത്തിനു ശേഷം വിവരമൊന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് ഫറൂഖ് സ്വദേശി മുനീര്‍ എന്നയാളെയും കാണാനില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയ്ക്കും മകനും ഒപ്പമാണ് മുനീര്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശികളായ ദമ്പതികളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ ആശങ്കയിലാണ്. അതിരമ്പുഴ മറ്റം കവലയ്ക്കു സമീപം കറുകച്ചേരില്‍ സജീവ് ഉസ്മാന്‍ (46), ഭാര്യ സിനി (35) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇരുവരും ഗുരുതരാവസ്ഥയിലാണെന്ന വിവരമാണ് നാട്ടില്‍ ലഭിച്ചത്. എന്നാല്‍ ഇവര്‍ ഏത് ആശുപത്രിയിലാണെന്നോ ഇവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നോ അറിയില്ല. അപകടം നടന്നയുടന്‍ സജീവിനെ മിനായില്‍തന്നെയുള്ള അല്‍നൂര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഏത് ആശുപത്രിയിലേക്കു മാറ്റി എന്നറിയില്ല. സജീവിനും സിനിക്കുമൊപ്പം അവരുടെ മക്കളായ സനീഷ് (17), ആദില്‍ (ഒന്‍പത്) എന്നിവരും സജീവിന്റെ സഹോദരന്‍ ഷുക്കൂര്‍, സഹോദരിയുടെ മകന്‍ സനൂജ് എന്നിവരും അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഇവരില്‍ സജീവും കുടുംബവുമാണ് തിരക്കില്‍പ്പെട്ടത്. ഇവരുടെ മക്കളായ സനീഷിനെയും ആദിലിനെയും തിരക്കിനിടെ കാണാതായെങ്കിലും ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകുന്നേരം നാലിന് കണ്ടുകിട്ടിയിരുന്നു. കുട്ടികള്‍ ഇപ്പോള്‍ ഷുക്കൂറിനൊപ്പമുണ്ട്. ദീര്‍ഘനാളായി റിയാദില്‍ കുടുംബസമേതം കഴിയുന്ന ഇവരെല്ലാവരുംകൂടി റിയാദില്‍ നിന്നാണ് ഹജ്ജിനു പോയത്. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ഇവരുടെ വിവരം ഇന്ത്യന്‍ സംഘത്തിനോ അധികൃതര്‍ക്കോ ലഭ്യമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (13 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (33 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (48 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends