തെക്കു കിഴക്കന്‍ നൈജറില്‍ ബൊക്കോഹറാം ഭീകരുടെ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

തെക്കുകിഴക്കന്‍ നൈജറിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബൊക്കോഹറാം ഭീകരരുടെ ആക്രമണത്തില്‍ 15 സാധാരണക്കാര്‍ കൊലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ നൈജീരിയന്‍ പൗരന്മാരാണ്. വെടിവയ്പില്‍ നിരവധി ആളുകള്‍ക്കു പരിക്കേറ്റതായും അറിവുണ്ട്.
നൈജീരിയന്‍ അതിര്‍ത്തിയിലുള്ള കൊമഡോഗൗ യോബെ നദി കരയിലുള്ള ഗ്രാമങ്ങളിലായിരുന്നു ഭീകരരുടെ ആക്രമണം. ഈദ് ദിനത്തില്‍ ഗ്രാമത്തില്‍ കാല്‍നടയായി എത്തിയ ബൊക്കോ ഹറാം ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 2009 മുതല്‍ തുടരുന്ന ബൊക്കോ ഹറാം ആക്രമണങ്ങളില്‍ ഇതുവരെ 15,000 അധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇരുപതു ലക്ഷത്തിലധികം പേര്‍ ഭവന രഹിതരാകുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























