Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗരങ്ങള്‍ സ്മാര്‍ട്ടാക്കുക... മോഡിയുടെ പ്രസംഗം ലോകനേതാക്കള്‍ക്ക് ആവേശമായി, സന്തോഷവും സമാധാനവും ഉണ്ടാവണമെങ്കില്‍ ദാരിദ്ര്യം തുടച്ച് നീക്കണം

26 SEPTEMBER 2015 09:56 AM IST
മലയാളി വാര്‍ത്ത.

ഇന്നലെ ഐക്യരാഷ്ട്ര പൊതു സഭയില്‍ താരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. മോഡിയുടെ ആവേശം നിറഞ്ഞ പ്രസംഗം ആയിരുന്നു പലരെയും അതിശയിപ്പിച്ചത്. സംസ്‌കൃത ശ്ലോകങ്ങള്‍ പറഞ്ഞ് കൊണ്ടും മോഡിയുടെ പ്രസംഗം ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ലോക നേതാക്കള്‍ വരെ മോഡിയുടെ പ്രസംഗം ആവേശത്തോടെ കേട്ടു. ലോകം വികസിക്കേണ്ടതിനെ കുറിച്ചായിരുന്നു മോഡിയുടെ വാക്കുകള്‍. മോഡി ജനങ്ങളോട് അഭിസംബോധനം ചെയ്ത് തുടങ്ങിയപ്പോള്‍ പാക് ഭീഷണി ഇന്ത്യന്‍ പ്രധാനമന്ത്രി ഉയര്‍ത്തിയില്ല.
ലോകം വികസിക്കേണ്ട ആവശ്യകതയെ കുറിച്ച് മാത്രമാണ് മോഡി ഉദ്ധരിച്ചത്. മോഡിയുടെ ഓരോ വാക്കുകളും പലര്‍ക്കും ആവേശവും മാതൃകപരവുമായി. നാളത്തെ തലമുറയ്ക്കുകൂടിയാണ് ഭൂമിയെന്ന ബോധമുണ്ടാകണമെന്ന മഹാത്മാ ഗാന്ധിജിയുടെ വാക്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മോദി യു.എന്‍ സുസ്ഥിര വികസന സമ്മേളനത്തില്‍ തന്റെ പ്രസംഗം ആരംഭിച്ചത്. സര്‍വ്വരും സന്തോഷവാന്മാരും രോഗമുക്തരുമാകട്ടെയെന്ന ഋഗ്വേദത്തിലെ ശ്ലോകം സൂചിപ്പിച്ചുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി യു.എന്നിനെ അഭിസംബോധന ചെയ്തത്. എന്താണ് ലോകത്തിന് മുന്നില്‍ ഇന്ത്യ അവതരിപ്പിക്കുന്ന വികസന സന്ദേശമെന്ന് വിശദീകരിക്കാനാണ് മോഡി ശ്രമിച്ചത്.
ലോകം സ്വതന്ത്രവും വികസനം സുസ്ഥിരവുമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രലബ്ധി മുതല്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഇന്ത്യ പരമപരിഗണന നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. പൊതുമേഖലസ്വകാര്യ മേഖല എന്നതിനപ്പുറം \'തനതായ മേഖല\'യാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഏകൈകമായ വ്യവസായങ്ങളാണ് \'തനതായ മേഖല\'യെ സൃഷ്ടിക്കുക. സ്ത്രീശാക്തീകരണമാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്ന വിഷയമെന്നും പ്രധാനമന്ത്രി പറഞ്ഞു. \'ബേട്ടി ബചാവോ\' ഉള്‍പ്പെടെ എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിരവധി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ എടുത്തു പറയുകയുണ്ടായി. രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. നഗരങ്ങള്‍ സ്മാര്‍ട്ടാക്കുക. വികസനത്തിലേക്കുള്ള തങ്ങളുടെ പാത സുസ്ഥിരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ പുരോഗതിക്കു സാങ്കേതിക മുന്നേറ്റത്തിലൂടെ വഴിയൊരുങ്ങുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനവും മികച്ച വിദ്യാഭ്യാസവും ഇന്ത്യയുടെ ലക്ഷ്യമാണ്. വനിതാശാക്തീകരണത്തിനു വേണ്ടി നിരവധി പദ്ധതികളുണ്ട്. ഭൂമിയെ അമ്മയായി കരുതുന്ന ഒരു വിശ്വാസ സംസ്‌കാരമാണ് എന്റേത്. ലോകത്തിന്റെ മൊത്തം നന്മയെ കുറിച്ചാണ് മഹാത്മഗാന്ധി ഇന്ത്യക്കാരെ പഠിപ്പിച്ചത്. ഞങ്ങള്‍ ലോകത്തെ ഒരു കുടുംബമായി കാണുന്നു. അതുകൊണ്ടു തന്നെ എന്റെ പ്രാര്‍ത്ഥനകള്‍ ലോകം എന്ന കുടുംബത്തിന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. സമൂഹം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും നീങ്ങുന്നു. ആഗോള കൂട്ടായ്മകള്‍ മാനവികതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തികണം. ഭൂമി മാതാവും നമ്മള്‍ അതിന്രെ സന്തതികളുമാണ്. എല്ലാവരും സുരക്ഷിതരായ ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കാമെന്നും മോഡി വ്യക്തമാക്കി.

യുഎന്നിലെ പ്രസംഗത്തില്‍ മോഡി ചൂണ്ടിക്കാട്ടിയ പത്ത് കാര്യങ്ങള്‍:
യുഎന്നിനേയും രക്ഷാ കൗണ്‍സിനേയും പരിഷ്‌കരിക്കണം. അതിലൂടെ യുഎന്നിന്റെ വിശ്വാസ്യതയും നിയമസാധുതയും കൂടും.
എല്ലാവരുടേയും വികാരങ്ങള്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട ലോകത്തെയാണ് നാം ഉണ്ടാക്കിയെടുക്കേണ്ടത്.
ദാരിദ്ര നിര്‍മ്മാര്‍ജ്ജനമായിരിക്കണം മുന്‍ഗണനാ വിഷയം. പാവപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരാന്‍ നിരവിധി പദ്ധതികള്‍ നമ്മള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവും പ്രാപ്തി വികസനവുമാണ് നമ്മുടെ പ്രധാന പരിഗണനാ വിഷയം.
വികസനത്തിന് ഇന്ത്യ തെരഞ്ഞെടുത്ത വഴിയും സുസ്ഥിര വികസനത്തിന് യുഎന്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളും തമ്മില്‍ നിരവധി സാമ്യമുണ്ടെന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ സംതൃപ്തി നല്‍കുന്ന വിഷയമാണ്.
പൊതുസ്വകാര്യമേഖലകളെ കുറിച്ചാണ് ലോകം സംസാരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ പേഴ്‌സണല്‍ സെക്ടറിലേക്കാണ് നോക്കുന്നത്. വ്യക്തിത്വ പരിശ്രമവും കണ്ടെത്തലുകളുമാണ് അത് കൃഷിയില്‍ കൂടുതല്‍ വിളവുണ്ടാക്കാനാണ് ശ്രമം. അതിനൊപ്പം പ്രകൃതി ദുരന്തങ്ങളില്‍ പെടുന്ന കര്‍ഷകരം സഹായിക്കാനും.
ലോകം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും നില്‍ക്കുന്നു. മനുഷ്യരുടെ വികസനത്തില്‍ കേന്ദ്രീകൃതമായ അന്താരാഷ്ട്ര പങ്കാളിത്തമാണ് ഉണ്ടാകേണ്ടത്.
ഭൂമിയെ അമ്മയായി കണക്കാക്കുന്ന സംസ്‌കാരത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായാണ് ഞങ്ങള്‍ കാണുന്നത്.ലോകത്ത് സമാധാനവും വികസനവുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ദാരിദ്ര്യത്തെ തുടച്ചു നീക്കേണ്ടതുണ്ട്. 

ലോകത്ത് സര്‍വ്വരും സന്തോഷവാന്മാരും രോഗമുക്തരുമാകട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (10 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (27 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (33 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (39 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (42 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (48 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends