ഹരിയാനയില്‍ അപകടത്തില്‍ മരിച്ച സ്‌കേറ്റിംഗ് ബോര്‍ഡ് താരം അനസ് ഹജാസിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും

ഹരിയാനയില്‍ അപകടത്തില്‍ മരിച്ച സ്‌കേറ്റിംഗ് ബോര്‍ഡ് താരം അനസ് ഹജാസിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം വിലാപയാത്രയായി സ്വദേശമായ പുല്ലമ്പാറയിലെത്തിക്കും.
നിലവില്‍ മാമൂട് ഗ്രൗണ്ടിലാണ് പൊതുദര്‍ശനത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. തുടര്‍ന്ന് വൈകുന്നേരത്തോടെ ചുള്ളാളം ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ സംസ്‌കാരം നടക്കും.
മേയ് 29ന് കന്യാകുമാരിയില്‍ നിന്ന് കാഷ്മീരിലേക്ക് സ്‌കേറ്റിംഗ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട അനസ് ഹരിയാനയിലെ പഞ്ചകുളയില്‍ ട്രക്ക് ഇടിച്ചു മരിച്ചുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭ്യമാവുകയായിരുന്നു.
"
https://www.facebook.com/Malayalivartha