ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: ജവാനും പ്രദേശവാസിയ്‌ക്കും പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ ജവാനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. കുൽഗാം ജില്ലയിലെ റെദ്വാനിയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജവാനും പ്രദേശവാസിയ്‌ക്കുമാണ് പരിക്കേറ്റത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
റെഡ്വാനി മേഖലയിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്നോളം ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൊലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം റെദ്വാനിയിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്‌ക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്‌ക്ക് എത്തിയ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
മാത്രമല്ല വ്യാഴാഴ്ച രാവിലെ പുൽവാമയിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയും ആക്രമണത്തിൽ ഒരു തൊഴിലാളി മരിക്കുകയും ചെയ്തു. ആക്രമണത്തിൽ ബിഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് തൊഴിലാളികൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha