ഇത് ചരിത്രം... ലോകത്ത് ആദ്യമായി ബഹിരാകാശ വാഹനങ്ങളിൽ ഖര ഇന്ധനവും ദ്രവ ഓക്സിഡൈസറും ഉപയോഗിക്കുന്ന സങ്കര സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തം...ഈ നേട്ടം ബഹിരാകാശ വിക്ഷേപണത്തിൽ ഇന്ത്യയ്‌ക്ക് വൻ കുതിച്ചുചാട്ടം നൽകുമെന്ന് ശാസ്‌ത്രജ്ഞർ...

ബഹിരാകാശ വൻശക്തികളായ അമേരിക്കയെയും റഷ്യയെയും പിന്തള്ളി, ലോകത്ത് ആദ്യമായി ബഹിരാകാശ വാഹനങ്ങളിൽ ഖര ഇന്ധനവും ദ്രവ ഓക്സിഡൈസറും ഉപയോഗിക്കുന്ന സങ്കര സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കി. പരിസ്ഥിതി സൗഹൃദ ഹരിത സാങ്കേതിക വിദ്യയാണിത്.ബഹിരാകാശ യാനങ്ങൾ നിറുത്തിയും റീസ്റ്റാർട്ട് ചെയ്‌തും വേഗത കുറച്ചും കൂട്ടിയും ബ്രേക്ക് ചെയ്തുമെല്ലാം ഉപയോഗിക്കാൻ ഹൈബ്രിഡ് മോട്ടോറിന് കഴിയും. ഇതോടെ റോക്കറ്റുകൾ ആവർത്തിച്ച് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യയിലേക്ക് ഐ. എസ്. ആർ. ഒ ഒരു ചുവടുകൂടി അടുത്തു.
വി.എസ്.എസ്.സി.യിൽ വികസിപ്പിച്ച ഹൈബ്രിഡ് എൻജിന്റെ ഗ്രൗണ്ട് പരീക്ഷണം ഇന്നലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ സെന്ററിൽ പൂർത്തിയാക്കി. ഒരു സൗണ്ടിംഗ് റോക്കറ്റിന്റെ മോട്ടോറിലാണ് സങ്കേതം പരീക്ഷിച്ചത്. പതിനഞ്ച് സെക്കൻഡ് ജ്വലിപ്പിച്ച് 30കിലോന്യൂട്ടൺ തള്ളൽശക്തി കൈവരിച്ചു. ഇനിയും പരീക്ഷണങ്ങളുണ്ട്.
ഹൈബ്രിഡ് മോട്ടോർ സൗണ്ടിംഗ് റോക്കറ്റിൽ ഘടിപ്പിച്ച് അന്തരീക്ഷത്തിലും ബഹിരാകാശത്തും ഭൂമിയിൽ തിരിച്ചിറക്കിയും പരീക്ഷിക്കുന്നതാണ് അടുത്ത ഘട്ടം.പിന്നീട് വിക്ഷേപണ റോക്കറ്റുകളിലും മറ്റ് പേടകങ്ങളിലും ഉപയോഗിക്കും.ഖരഇന്ധനത്തിന്റെ സ്ഫോടനസാദ്ധ്യത ഇല്ല എന്നതാണ് ഇതിന്റെ നേട്ടം.മനുഷ്യദൗത്യങ്ങളിൽ സുരക്ഷ ഉറപ്പാക്കാം.സ്പെയ്സ് സ്റ്റേഷൻ പദ്ധതികളിൽ പ്രയോജനം.
ഖരഇന്ധനത്തിന്റെ രാസമാലിന്യം ഒഴിവാകും.ബഹിരാകാശ ദൗത്യങ്ങൾ പരിസ്ഥിതി സൗഹൃദമാകും,വലിയ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കാം,വിക്ഷേപണ ചെലവ് വൻതോതിൽ കുറയ്ക്കാം,അന്യഗ്രഹ പര്യടനങ്ങൾക്കും ഗുണകരം,വിമാനം പോലെ ബഹിരാകാശ വാഹനങ്ങളെ ലാൻഡ് ചെയ്യിക്കാംബഹിരാകാശ ഹൈബ്രിഡ് മോട്ടോർ പുതിയ ആശയമാണ്.ശാസ്ത്രജ്ഞരുടെ കൂട്ടായ വിജയമാണ്. ഭാവിയിൽ വളരെ പ്രയോജനങ്ങളുണ്ട്,തുടങ്ങിയവനെ ഇതിന്റെ പ്രധാന നേട്ടമെന്ന് വി.എസ്.എസ്.സി.ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻനായർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha