ഡല്‍ഹിയില്‍ സ്യൂട്ട്കേസിൽ അജ്ഞാത മൃതദേഹം, ദുര്‍ഗന്ധം വമിച്ചപ്പോള്‍ നടത്തിയ പോലീസ് പരിശോധനയില്‍ കണ്ടെത്തിയത് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

ഡല്‍ഹിയില്‍ സ്യൂട്ട്കേസിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരു സ്യൂട്ട്കേസിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് ലഭിച്ചു. തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പടിഞ്ഞാറൻ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്യൂട്ട്കേസ് പുറത്തെടുത്തു പരിശോധിക്കുകയായിരുന്നു. സ്യൂട്ട്കേസ് തുറന്നപ്പോൾ ഒരു സ്ത്രീയുടെ ശരീരം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 28 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha