ഹിമാചലിലെ വിജയം കെണിയായി! തമ്മിൽതല്ലി നേതാക്കൾ ! കോൺഗ്രസിൽ വെല്ലുവിളി!മുഖ്യമന്ത്രി ആര്?; ഹിമാചലിൽ കോൺഗ്രസിന് അടുത്ത വെല്ലുവിളി; കളത്തിൽ 3 പേർ; സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് നേതൃത്വം ഉടൻ കടക്കും

കോൺഗ്രസിന് നിരവധി തിരിച്ചടികൾക്കൊടുവിൽ കിട്ടിയ ആശ്വാസമായിരുന്നു ഹിമാചൽ പ്രദേശ്. ഗുജറാത്തിലെ കനത്ത തിരിച്ചടിയിലും ഹിമാചൽ പ്രദേശിൽ വിജയിച്ചപ്പോൾ കിട്ടിയത് മുട്ടൻ പണിയും. ഇപ്പോൾ ഇവിടെ മുഖ്യമന്ത്രി കസേരക്കായുള്ള തർക്കത്തിലാണ്. നിലവിൽ ഹിമാചൽ പ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് നീങ്ങുകയാണ്. നിലവിൽ കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് ആവശ്യം.
മാത്രമല്ല 39 ഓളം സീറ്റുകളിലാണ് കോൺഗ്രസ് നിലവിൽ ലീഡ് ചെയ്യുന്നത്. ഇതോടെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് നേതൃത്വം ഉടൻ കടക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് അത് അത്ര എളുപ്പമാകില്ല.
അതേസമയം തന്നെ 2017 വരെ കോൺഗ്രസിന് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഉണ്ടായിരുന്നത്, വീർഭദ്രസിംഗ്. എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാതെയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
നിലവിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയുള്ള കോൺഗ്രസ് പ്രചരണത്തെ ബി ജെ പി വിമർശിച്ചപ്പോൾ തങ്ങൾ ഒറ്റക്കെട്ടായി പോരാടുമെന്നായിരുന്നു നേതാക്കൾ പ്രതികരിച്ച് രംഗത്ത് എത്തിയത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ പിന്നാലെ തന്നെ മുഖ്യമന്ത്രി മോഹക്കാർ തലപൊക്കി തുടങ്ങി. ഇപ്പോൾ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇവർ നേരെ ദില്ലിയിലേക്ക് വെച്ച് പിടിക്കുകയും ചെയ്തിരുന്നു. എന്ത് വിധേനയും കസേര കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha