വരുമാനമുണ്ടാക്കാന്‍ പുതിയ നടപടിയുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍...

വരുമാനമുണ്ടാക്കാന്‍ പുതിയ നടപടിയുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. മദ്യവില്പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസായി പത്തു രൂപ ഈടാക്കാന്‍ ബഡ്ജറ്റ് അവതരണത്തിനിടെ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതുവഴി വര്‍ഷത്തില്‍ നൂറുകോടി രൂപ വരുമാനമുണ്ടാക്കാനാകുമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു പറഞ്ഞു.
ഈ തുക പശുക്കളുടെ സൗകര്യം മെച്ചപ്പെടുത്താന്‍ ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 25000 രൂപ വീതം സബ്‌സിഡി നല്‍കാനും വിദ്യാഭ്യാസ മേഖലയില്‍ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബഡ്ജറ്റിലുണ്ട്. കര്‍ഷകര്‍ക്ക് രണ്ടുശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്.
നേരത്തെ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി ഉത്തര്‍പ്രദേശ് സര്‍ക്കര്‍ .5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും സമാനരീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2176 കോടി രൂപ പശുസെസിലൂടെ രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വരൂപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ 5.20 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
https://www.facebook.com/Malayalivartha