നടക്കാന്‍ ഇറങ്ങിയ കോളേജ് പ്രൊഫസറെ അടിച്ചുവീഴ്ത്തി മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് ഇരുചക്രവാഹനവും മോഷ്ടിച്ച് കടന്ന പ്രതി പിടിയില്‍

ചെന്നൈയില്‍ വൈകുന്നേരം നടക്കാന്‍ ഇറങ്ങിയ കോളേജ് പ്രൊഫസറെ അടിച്ചുവീഴ്ത്തി മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് ഇരുചക്രവാഹനവും മോഷ്ടിച്ച് കടന്ന പ്രതി പിടിയില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം നടന്നത്. രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ് പ്രതിയുടെ കാലൊടിയുകയും ചെയ്തു.
തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായി വൗസി റോഡില്‍ താമസിക്കുന്ന സര്‍വകലാശാലാ അധ്യാപിക സീതാലക്ഷ്മിയാണ് ആക്രമിക്കപ്പെട്ടത്. ഇരുചക്രവാഹനം പാര്‍ക്ക് ചെയ്തതിന് ശേഷം നടക്കാനിറങ്ങിയ സീതാലക്ഷ്മിയെ പ്രതി പിന്നില്‍ നിന്നെത്തി തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
അടികൊണ്ട് ബോധം നഷ്ടപ്പെട്ട സീതാലക്ഷ്മിയെ കാലില്‍ പിടിച്ച് വലിച്ചിഴച്ച് റോഡരികില്‍ തള്ളി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം സീതാലക്ഷ്മി എത്തിയ ഇരുചക്രവാഹനവുമായി പ്രതി കടന്നുകളഞ്ഞു. അണ്ണാ സര്‍വകലാശാലയില്‍ പ്രൊഫസറായ ഇവര്‍ തിരുച്ചിറപ്പള്ളിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വിവരമറിഞ്ഞ പൊലീസ് ട്രാഫിക് ക്യാമറകളില്‍ നിന്ന് ഇയാളുടെ ലൊക്കേഷന്‍ മനസ്സിലാക്കി. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയാണെന്ന് തിരിച്ചറിഞ്ഞ് റോഡില്‍ കാത്തുനിന്നു. എന്നാല്‍ അമിതവേഗത്തിലെത്തിയ പ്രതി പോലീസിനെ കണ്ടതും വെട്ടിച്ച് ബൈക്കോടിച്ചുപോയി.
പൊലീസ് പിന്തുടരുന്നതിനിടെ റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡിലിടിച്ച് വീഴുകയായിരുന്നു. തിരുക്കാട്ടുപ്പള്ളി പഴമനേരി സ്വദേശി ശെന്തില്‍ കുമാറാണ് പിടിയിലായത്. വീഴ്ചയില്‍ കാലൊടിഞ്ഞ പ്രതി തിരുച്ചിറപ്പള്ളി മഹാത്മാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha