വണ്‍വെബ് ഇന്ത്യ-2 ഉപഗ്രഹ വിക്ഷേപണം ഇസ്രോയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നു നാളെ രാവിലെ ഒമ്പതിന്... വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നാരംഭിക്കും

വണ്‍വെബ് ഇന്ത്യ-2 ഉപഗ്രഹ വിക്ഷേപണം ഇസ്രോയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍നിന്നു ഞായറാഴ്ച രാവിലെ ഒമ്പതിനു നടക്കും. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് വണ്‍വെബ്.
എല്‍വിഎം 3 (ജിഎസ്എല്‍വി മാര്‍ക്ക്-3) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിക്കുക. 36 ഉപഗ്രഹങ്ങള്‍ക്ക് 5,805 കിലോഗ്രാം ഭാരമുണ്ട്. എല്‍വിഎം-3 റോക്കറ്റിന് 643 ടണ്‍ ഭാരവും 43.5 മീറ്റര്‍ നീളവുമുണ്ട്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നാരംഭിക്കും.
2022 ഒക്ടോബര്‍ 23ന് നടത്തിയ വണ്വെബിന്റെ ആദ്യ വിക്ഷേപണത്തില്‍ 36 ഉപഗ്രഹങ്ങളെ എല്‍വിഎം 3 ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha