കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിഹാറില്‍.... രാമനവമി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിഹാറില്‍ . രാമനവമി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധ പരിപാടികളില്‍ സംബന്ധിക്കും. സംഘര്‍ഷത്തിന്റെയും ബോംബ് സ്ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ അമിത് ഷാ സസാറാം സന്ദര്‍ശനം റദ്ദാക്കി
അതേസമയം അമിത് ഷാ, സസാറാം സന്ദര്‍ശനം ഒഴിച്ചുള്ള മറ്റു പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. ശാസ്ത്ര സീമാബെല്ലിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന അമിത് ഷാ, മവാഡയിലെ പൊതു പരിപാടിയിലും സംബന്ധിക്കും.
അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. ബിഹാറിലെ സസാറാമില്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സസാറാമില്‍ ഇന്നലെ വൈകുന്നേരം വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടായിരുന്നു.
സംഘര്‍ഷങ്ങളുടേയും സ്ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ സസാറാമില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസ്, സ്പെഷല്‍ ടാസ്‌ക് ഫോഴ്സ്, അര്‍ധ സൈനിക വിഭാഗം തുടങ്ങിയവ നഗരത്തില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി.രാമനവമി ആഘോഷങ്ങളുടെ പിന്നാലെയാണ് ബിഹാറിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബീഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
"
https://www.facebook.com/Malayalivartha