ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ ബന്ധുക്കള്‍ക്ക് സഹായം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ ബന്ധുക്കള്‍ക്ക് സഹായം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ മമത ബാനര്‍ജി എത്തിയിരുന്നു. പരിക്കേറ്റവരെ കാണുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് മമത ബാന!ര്‍ജി രംഗത്തെത്തിയിരുന്നു. ട്രെയിനില്‍ ഉണ്ടായിരുന്ന ബംഗാളില്‍ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. 'മരിച്ചവരില്‍ 62 പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങള്‍ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല.
ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുളളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവര്‍ക്കെന്ത് സംഭവിക്കുമെന്നതില്‍ പോലും വ്യക്തതയില്ല. റെയില്‍വെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. എന്ത് കൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത്. ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്. തങ്ങളുടെ പിഴവില്‍ ക്ഷമാപണം നടത്താന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
ജൂണ്‍ 2 ന് വൈകിട്ട് 6.55 ന് ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്‌റ്റേഷന് സമീപം പാളം തെറ്റുകയായിരുന്നു. നാലു ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാര്‍ ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകള്‍ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടല്‍ എക്‌സ്പ്രസ്‌ന്റെ ബോഗികള്‍ മൂന്നാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
https://www.facebook.com/Malayalivartha