ബൈക്കിൽ സഞ്ചരിച്ച യുവ സംവിധായകൻ ശരൺ രാജിന് ദാരുണാന്ത്യം; മദ്യലഹരിയിൽ തമിഴ് നടനായ പളനിയപ്പൻ ഓടിച്ച കാറിടിച്ചാണ് അപകടം ഉണ്ടായതു

തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് (29 ) വാഹനാപകടത്തിൽ അന്തരിച്ചു. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു ശരൺ.
തമിഴ് നടനായ പളനിയപ്പന്റെ കാറും ശരൺ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈയിലെ കെ കെ നഗറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ശരൺ സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അപകടമുണ്ടായ സമയത്ത് മദ്യലഹരിയിലാണ് പളനിയപ്പൻ കാർ ഓടിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനാപകടത്തിൽ പളനിയപ്പനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പളനിയപ്പൻറെ വൈദ്യ പരിശോധന റിപ്പോർട്ടടക്കം പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയുണ്ടാകുക.
സംവിധായകൻ ശരൺ രാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു വെട്രിമാരൻറെ ഹിറ്റ് ചിത്രം വട ചെന്നൈയിൽ ശരൺ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. വട ചെന്നൈയിലും അസുരനിലുമടക്കം ശരൺ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും സിനിമകളിൽ സഹനടനായ പളനിയപ്പൻ ഒടുവിൽ അഭിനയിച്ചത് രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha