ഹരിയാന നൂഹില്‍ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത.... മുന്‍ കരുതലായി നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഹരിയാന നൂഹില്‍ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തില്‍ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര തുടങ്ങുക.
വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയില്‍ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും അതില്‍ 6 പെര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മുന്‍ കരുതലായി നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഘോഷ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു എങ്കിലും നടത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്‍ കരുതലായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വിന്യാസവും കൂട്ടി. വേണ്ടിവന്നാല്‍ സൈന്യത്തിന്റെ സഹായവും തേടാനാണ് നീക്കമുള്ളത്.
"
https://www.facebook.com/Malayalivartha


























