സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും....

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
അതേസമയം, ഈ ഹര്‍ജിയില്‍ ചലച്ചിത്ര അക്കാദമിയും, ചെയര്‍മാന്‍ രഞ്ജിത്തും സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി. തങ്ങളുടെവാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് തടസ ഹര്‍ജിയിലുള്ള ആവശ്യം.
"
https://www.facebook.com/Malayalivartha


























