അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ ഇന്ത്യന്‍-ഇംഗ്ലീഷ് സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര ഒഡീഷയിലെ കട്ടക്കില്‍ അന്തരിച്ചു

അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ ഇന്ത്യന്‍-ഇംഗ്ലീഷ് സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര(95) ഒഡീഷയിലെ കട്ടക്കില്‍ അന്തരിച്ചു.
കുറച്ചു ദിവസങ്ങളിലായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യന്‍ കവിയാണ് അദ്ദേഹം. ആധുനിക ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ സമ്മര്‍, ഹംഗര്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.
സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2009ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് 2015 ല്‍ അദ്ദേഹം അവാര്‍ഡ് തിരികെ നല്‍കിയിരുന്നു.
1928 ഒക്ടോബര്‍ 22 ന് ജനിച്ച അദ്ദേഹം അധ്യാപകനായി ജീവിതം തുടങ്ങി. ശേഷം ഒഡീഷയിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ പഠിപ്പിച്ചു. അറുപതുകളുടെ അവസാനത്തിലാണ് അദ്ദേഹം എഴുത്ത് ജീവിതം ആരംഭിച്ചത്. 27 കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഏഴ് എണ്ണം ഒഡിഷയിലും ബാക്കിയുള്ളവ ഇംഗ്ലീഷിലുമാണ്.
"
https://www.facebook.com/Malayalivartha


























