ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായി മണ്ണുകുഴിച്ചുള്ള പരീക്ഷണം നടത്തി ഇന്ത്യ; മേൽമണ്ണിൽ ചൂട് 60 ഡിഗ്രി വരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ

ചന്ദ്രയാൻ-3ൽ കിട്ടുന്ന വിവരങ്ങൾ അറിയാൻ ഉറ്റുനോക്കുകയാണ് ISRO. ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വിവരം ഏറെ നിർണായകം തന്നെയാണ്. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായി മണ്ണുകുഴിച്ചുള്ള പരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ-3നോടനുബന്ധിച്ചുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നിരിക്കുകയാണ് . മേൽമണ്ണിൽ ചൂട് 60 ഡിഗ്രി വരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള വിവരങ്ങൾ ഐഎസ്ആർഒ വ്യക്തമാക്കി.
വിക്രം ലാൻഡറിലെ VSSCയുടെ പേലോഡുകളിൽ ഒന്നായ ചസ്‌തെയാണ് അതായത് ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്‌പീരിമെന്റ് ആണ് താപനില സംബന്ധിച്ച വിവരങ്ങളെ കുറിച്ച് പഠിക്കുന്നത്. മേൽമണ്ണിൽ 60 ഡിഗ്രിവരെ ചൂടെന്ന് കണ്ടെത്തിയ പേലോഡ് 8 സെന്റിമീറ്റർ ആഴത്തിൽ കുഴിച്ച് വിവിധ തവണകളായുള്ള താപനില പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു . ചന്ദ്രന്റെ മണ്ണിലെ താപവിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിന് വേണ്ടിയാണു ഇത്തരത്തിലുള്ള പരീക്ഷണം നടത്തിയിരിക്കുന്നത് .
വിവിധ ആഴങ്ങളിലുള്ള താപനില സംബന്ധിച്ച ചാർട്ട് ഐഎസ്ആർഒ പുറത്തുവിടുകയും ചെയ്തു ഓരോ സെന്റിമീറ്റർ താഴ്ചയിലും ചൂട് കുറയുകയാണെന്ന് ചന്ദ്രയാൻ–3 രേഖപ്പെടുത്തി. വിവിധ ആഴങ്ങളിലായി നിർണായക വിവരങ്ങളാണ് പേലോഡ് സെൻസറുകൾ ശേഖരിച്ചത്. ഈ വിവരങ്ങൾ വിലയിരുത്തുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.ഇതുവരെയുള്ള കണ്ടെത്തൽ ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് . ഏതെങ്കിലും തരത്തിൽ അവിടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോയെന്ന് ഇലക്‌ട്രോൺ സാന്ദ്രത പരിശോധിച്ചു മനസ്സിലാക്കുന്നതിനാണ് മറ്റൊരു പേലോഡും ചന്ദ്രയാനിൽ .
റോവറിലെ സ്‌പെക്ട്രോസ്‌കോപി ഉപയോഗിച്ച് എന്തൊക്കെത്തരം മൂലകങ്ങളുണ്ടെന്ന് കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. ആദ്യ 14 ദിവസത്തെ ദൗത്യം കഴിഞ്ഞുള്ള രണ്ടാഴ്ച ചന്ദ്രനിൽ ഇരുട്ടാണ് . അപ്പോൾ തണുപ്പ് മൈനസ് 180 ഡിഗ്രിയിലും താഴെയായി മാറും . ആ സമയം ലാൻഡറിനെയും റോവറിനെയും സ്ലീപ് മോഡിലാക്കാൻ ലാൻഡറിലെ ഓൺബോർഡ് കംപ്യൂട്ടറിനു നിർദേശം നൽകി . സ്ലീപ്പിങ് സർക്യൂട്ട് എന്നാണു അതിനുപേര്.
https://www.facebook.com/Malayalivartha


























