ഒരു ചിത്രം ഡൗൺലോഡ് ചെയ്യാൻ നാല് മണിക്കൂർ; ആശയവിനിമയത്തിന് പരിമിതികളുണ്ട്; ചന്ദ്രനിലെ നിഴലുകൾ ഭൂമിയുടെ നിഴലുകൾ പോലെയല്ല; ചന്ദ്രയാനിൽനിന്ന് സെക്കന്‍ഡ് തോറുമൊന്നും വിവരം കിട്ടില്ല

ചന്ദ്രയാനിൽ നിന്ന് വിവരങ്ങൾ കിട്ടുന്നുണ്ട്. അത് ISRO പുറത്ത് വിടുന്നുമുണ്ട്. നമ്മൾ ഇപ്പോൾ നോക്കാൻ പോകുന്നത് ചന്ദ്രയാനിൽ നടക്കുന്ന ആശയവിനിമയത്തെ കുറിച്ചാണ്. ആശയവിനിമയത്തിന്ഒരുപാട് പരിമിതികളുണ്ട്. ഒരു ചിത്രം ഡൗൺലോഡ് ചെയ്യാൻ നാല് മണിക്കൂർ എടുക്കും. ചന്ദ്രയാനിൽനിന്ന് സെക്കന്‍ഡ് തോറുമൊന്നും വിവരം കിട്ടില്ല. ഉദിക്കുന്നതു മുതൽ അസ്തമിക്കും വരെ മാത്രമേ നമുക്ക് ചന്ദ്രനെ കാണാൻ സാധിക്കൂ .
ഭൂമിയുടെ മറ്റ് ഭാഗങ്ങൾക്ക് നേരെയെത്തുമ്പോൾ നമുക്ക് ഇന്ത്യയല്ലാത്ത മറ്റ് ഗ്രൗണ്ട് സ്റ്റേഷനുകൾ വേണം. ഇതിനായി യു.എസിലെയും ബ്രിട്ടനിലെയും ആസ്ട്രേലിയയിലെയുമെല്ലാം ഗ്രൗണ്ട് സ്റ്റേഷനുകളെ ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം . നമ്മുടെ സ്വന്തം സ്റ്റേഷനുകളിലേത് പോലെ മറ്റ് ഇടങ്ങളിൽ നിന്ന് വിവരം കിട്ടുക എളുപ്പമല്ല. ചന്ദ്രനിൽ നിന്ന് ഡറ്റ കൈമാറ്റ വേഗവും കുറവാണ്. 5 ജി പോലൊന്നും കിട്ടില്ല. ഒരു ചിത്രം ഡൗൺലോഡ് ചെയ്യാൻ നാല് മണിക്കൂർ വേണം . ചിത്രങ്ങൾ എടുത്ത് നോക്കി.
പല ചിത്രങ്ങളും നല്ല രീതിയിൽ തെളിഞ്ഞിട്ടില്ല . അവിടത്തെ നിഴലുകൾക്ക് ചില പ്രത്യേകതകളുണ്ട് എന്നതാണ് മറ്റൊരു കാര്യം . ചന്ദ്രനിലെ നിഴലുകൾ ഭൂമിയുടെ നിഴലുകൾ പോലെയല്ല എന്നതും മറ്റൊരു സവിശേഷതയാണ് . സൂര്യപ്രകാശവും അന്തരീക്ഷവും ഇല്ലാത്തതുകൊണ്ട് കുറ്റാക്കുറ്റിരുട്ടായിരിക്കും. ചിത്രങ്ങൾക്ക് വ്യക്തതയുണ്ടാവില്ല.
ഈ പരിമിതി മറികടക്കാൻ മറ്റ് ചില രീതികളിൽ ചിത്രങ്ങളെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് . കൂടുതൽ ചിത്രങ്ങൾ ഉടൻ വരുമെന്നാണ് പ്രതീക്ഷ.മാത്രമല്ല മറ്റ് നിർണായക വിവരം കൂടെ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി. സൂര്യപ്രകാശമുള്ള 14 ദിവസങ്ങളിലാണ് ചന്ദ്രയാൻ പ്രവർത്തിക്കുകയെന്നും അത് കഴിഞ്ഞ് ഇരുട്ടാകുന്ന അടുത്ത 14 ദിവസം റോവറിനെയും ലാൻഡറിനെയും ഉറക്കുന്നതിന് ആവശ്യമായ കൃതിമ ബുദ്ധി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
കമ്പ്യൂട്ടറെല്ലാം സ്ലീപ്പിങ് മോഡിലേക്ക് പോകുന്നത് പോലെയാണിത്. സ്ലീപ്പിങ് സർക്യൂട്ട് എന്നാണ് ഇതിന് പേര് . വീണ്ടും സൂര്യപ്രകാശം വന്ന് ഭാഗങ്ങളെല്ലാം ചൂടാകുമ്പോൾ സംവിധാനം വീണ്ടും പ്രവർത്തിച്ച് തുടങ്ങും. ഇത് ഓട്ടോമാറ്റിക് ക്രമീകരണമാണ്. അങ്ങനെ വന്നാൽ നമ്മൾ ഭാഗ്യമുള്ളവരാണ്, വീണ്ടും 14 ദിവസം കൂടി കിട്ടുമെന്നും സോമനാഥ് അറിയിച്ചു .
14 ദിവസത്തിന്‍റെ കാര്യത്തിൽ നിരവധി റിസ്കുകളുണ്ട്. ഐസിന്‍റെ ഊഷ്മാവിനെക്കാൾ 150 ഡിഗ്രി താഴെയാണ് ഇവിടം. അത്രയും തണുപ്പിൽ ഈ 14 ദിവസം പിടിച്ച് നിൽക്കണം. ചൂടാക്കാൻ വേറെ വഴികളൊന്നുമില്ല. ബാറ്ററി തകർന്നുപോകാം. അല്ലെങ്കിൽ ഇലക്ട്രോണിക് സർക്യൂട്ടിൽ തകരാറ് വരാം. ഈ പ്രശ്നമുള്ളത് കൊണ്ടാണ് പരമാവധി ടെസ്റ്റുകൾ പൂർത്തിയാക്കിയത് എന്നും വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























