Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ചന്ദ്രനില്‍ ഒരു ക്ഷേത്രം തന്നെ പണിയാം മതിയോ?,സ്വാമി ചക്രപാണിയ്ക്ക് ചന്ദ്രനെ ഹിന്ദു രാഷ്ട്രമായ് പ്രഖ്യാപിക്കണം,ചന്ദ്രയാന്‍ 3ന്റെ വിജയത്തിന്റെ ശോഭകെടുത്തി ഓള്‍ ഇന്ത്യ ഹിന്ദു മാഹാസഭ,ഈ രാജ്യത്തെ നാണംകെടുത്തുന്നത് ഇവരൊക്കെ തന്നെ, മതഭ്രാന്ത് ഇല്ലാതാകുന്ന കാലത്ത് രാജ്യം രക്ഷപ്പെടും

28 AUGUST 2023 06:59 PM IST
മലയാളി വാര്‍ത്ത

ചന്ദ്രനെ ഹിന്ദു രാഷ്ട്രമായ് പ്രഖ്യാപിക്കുക മാത്രമല്ലെ അവിടെ ക്ഷേത്രവും കൂടി പണിയാം. ചന്ദ്രയാന്‍ 3ന്റെ വിജയത്തില്‍ ഇന്ത്യ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ നാണംകെടുത്താനായ് ഓരോന്ന് ഇറങ്ങിക്കോളും. ചന്ദ്രനെ 'ഹിന്ദു രാഷ്ട്രമായി' പ്രഖ്യാപിക്കണമെന്ന് ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ ചക്രപാണി മഹാരാജിന്റെ മുഴുത്ത മണ്ടത്തരം. മറ്റു മതങ്ങള്‍ ചന്ദ്രനില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനു മുന്‍പ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ചക്രപാണി ആവശ്യപ്പെട്ടിരിക്കുന്നത്.ഇതു സംബന്ധിച്ച പ്രമേയം പാര്‍ലമെന്റ് പാസാക്കണമെന്നും മൂപ്പര് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രാജ്യത്തെ ഇങ്ങനെ നാണംകെടുത്തുന്നത് ഇവരൊക്കെ തന്നെയാണ്. ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഗതികേട് മതഭ്രാന്താണ്.

സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. 'ഒരു ഭീകരനും' അവിടെയെത്തുന്നതിനുമുന്‍പ് ഇന്ത്യന്‍ സര്‍ക്കാര്‍ പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ചന്ദ്രനെ ഹിന്ദു സാനാതന രാഷ്ട്രമായി പാര്‍ലമെന്റ് പ്രഖ്യാപിക്കണം. ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം. കാരണം, ജിഹാദി മനസ്ഥിതിയുള്ള ഒരു ഭീകരനും അവിടെയെത്തരുത്'' സ്വാമി ചക്രപാണി മഹാരാജ് വിഡിയോയിലൂടെ പറഞ്ഞു. ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രന്റെ ധക്ഷിണധ്രുവം ഇനിമുതല്‍ ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. അതുതന്നെ വലിയ പരിഹാസത്തിനാണ് വഴിവെച്ചത്. എല്ലാത്തിന്റെയും വാലറ്റത്ത് ഈ മതത്തെ കെട്ടാന്‍ നടക്കുന്നത് എന്തിനാണ്. മോദിയുടെ ശിവശക്തി പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹിന്ദു സംഘടനകല്‍ ഇതുപോലെ ആവശ്യങ്ങളുമായ് വന്നിരിക്കുന്നത്. ഇനി എന്നാണോ അവിടെ ക്ഷേത്രം പണിയണം എന്ന് പറയുന്നത്.

വിവാദ പരാമര്‍ശങ്ങള്‍ നടത്തി മുന്‍പും പ്രസിദ്ധനാണ് സ്വാമി ചക്രപാണി. 2020ല്‍ രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ 'ഗോമൂത്ര പാര്‍ട്ടി'യും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇദ്ദേഹവും ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭാ അംഗങ്ങളും കോവിഡിനെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ നടത്തിയ ചടങ്ങില്‍ ഗോമൂത്രം കുടിക്കുകയും ചെയ്തു. മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്നവര്‍ക്കാണ് കോവിഡ് വരുന്നതെന്നാണ് അന്നത്തെ ചടങ്ങില്‍ സ്വാമി ചക്രപാണി പറഞ്ഞത്. ''നിങ്ങള്‍ ഒരു മൃഗത്തെ കൊല്ലുകയാണെങ്കില്‍ അവിടെയൊരു ഊര്‍ജം രൂപപ്പെടും. അത് അവിടം നശിപ്പിക്കും. ആഗോള നേതാക്കള്‍ ഇന്ത്യയില്‍നിന്നു ഗോമൂത്രം കയറ്റുമതി ചെയ്യണം. ഇന്ത്യന്‍ ഗോക്കളില്‍ മാത്രമാണ് ദൈവം കുടിയിരിക്കുന്നത്, വിദേശ പശുക്കളിലില്ല'' സ്വാമി ചക്രപാണി അന്നു പറഞ്ഞു.

2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ചും അദ്ദേഹം വിവാദ പ്രസ്താവന നടത്തിയിരുന്നു. ബീഫ് കഴിക്കുന്ന ആളുകളുള്ള സംസ്ഥാനത്തിന് ഒരു സഹായവും ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ വര്‍ഷമാദ്യം ബോളിവുഡ് സിനിമകളും, വെബ്‌സീരിസുകളും മ്യൂസിക് വിഡിയോകളും മറ്റും സെന്‍സര്‍ ചെയ്യുന്നതിനായി 'ധര്‍മ സെന്‍സര്‍ ബോര്‍ഡ്' എന്ന പേരിലൊരു സംവിധാനം ഉണ്ടാക്കുകയും ചെയ്ത്. ഹിന്ദു മതത്തെ അപമാനിക്കുന്നവ പരിശോധിക്കുകയാണ് ഇതിന്റെ ദൗത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (13 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (21 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (55 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends